ഗോവിന്ദച്ചാമി സെൻട്രൽ ജയിലിൽ ചാടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
fileimage
കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് റിട്ട. ജഡ്ജി സി.എൻ. രാമചന്ദ്രൻ നായർ. പൊലീസ് കണ്ടെടുത്ത ആയുധം ഉപയോഗിച്ച് കമ്പി മുറിക്കുന്നത് എളുപ്പമല്ലെന്ന് രാമചന്ദ്രൻ നായർ പറഞ്ഞു.
കമ്പികളുടെ രണ്ട് അറ്റവും മുറിച്ചിട്ടുണ്ട്. ഇത്തരത്തിൽ ബലമുളള കമ്പികൾ ഒരു ചെറിയ ഉപകരണം കൊണ്ട് മുറിച്ച് മാറ്റാൻ സാധിക്കില്ല.
വളരെ പഴക്കമുളള സെല്ലുകൾ സുരക്ഷയ്ക്ക് ഭീഷണിയാണ്. മതിൽ പലയിടങ്ങളിലും തകർച്ചാ ഭീഷണിയിലാണ്. ഉദ്യോഗസ്ഥർ ഇതെല്ലാം അറിഞ്ഞില്ലെന്നത് അദ്ഭുതമാണെന്നും രാമചന്ദ്രൻ നായർ.
അന്വേഷണ സമിതി വിളിച്ച ഉന്നത ജയില്‍ ഉദ്യോഗസ്ഥരുടെ യോഗം നടക്കുകയാണ്. ഉത്തര മേഖല ജയില്‍ ഡിഐജി, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഉള്‍പ്പടെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ജയിലിലെ സുരക്ഷ സംവിധാനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വച്ചാണ് യോഗം.