Kerala

തൃശൂരിൽ നിന്നുള്ള വേളാങ്കണി തീർത്ഥാടകരുടെ ബസ് മറിഞ്ഞ് അപകടം; 4 മരണം; 40 ഓളം പേർക്ക് പരിക്ക്

ബസ് ഡ്രൈവർ ഉറങ്ങിപോയതാകാം അപകടത്തിന് കാരണം എന്നാണ് പ്രഥാമിക നിഗമനം.

തഞ്ചാവൂർ: തൃശൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ ബസ് അപകടത്തിൽ പെട്ട് 4 മരണം. 51 പേരുണ്ടായിരുന്ന ബസിൽ 40 ഓളം പേർക്ക് പരിക്കേറ്റു. അപകടത്തിൽ 2 സ്ത്രീകളും കുട്ടികളുമാണ് മരിച്ചത്.

ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം. നാഗപട്ടണം മന്നാർകുടി ഒറത്തുനാടിന് സമീപം വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. അപകടത്തിൽ ബസ് ജീവനക്കാരനും ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്.

പരിക്കറ്റവരെ അടുത്തുള്ള വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഘം വേളാങ്കണിയിലേക്ക് യാത്ര തിരിച്ചത്. ബസ് ഡ്രൈവർ ഉറങ്ങിപോയതാകാം അപകടത്തിന് കാരണം എന്നാണ് പ്രഥാമിക നിഗമനം.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ