തിരുവോണം ബംപർ വിൽപ്പന അരക്കോടിക്കടുത്ത് 
Kerala

തിരുവോണം ബംപർ വിൽപ്പന അരക്കോടിക്കടുത്ത്

നിലവിൽ അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകളിൽ 47,16,938 ടിക്കറ്റുകൾ ജനങ്ങളിലേക്ക് എത്തി

തിരുവനന്തപുരം: തിരുവോണം ബംപർ വിൽപ്പന 48 ലക്ഷത്തിലേക്കെത്തി. നിലവിൽ അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകളിൽ 47,16,938 ടിക്കറ്റുകൾ ജനങ്ങളിലേക്ക് എത്തിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു.

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമാണ് തിരുവോണം ബംപർ ടിക്കറ്റിന് നിശ്ചയിച്ചിട്ടുള്ളത്.

ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. സബ് ഓഫിസുകളിലേതുൾപ്പെടെ 865330 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 619430 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും 572280 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. ഒക്റ്റോബർ പത്തിനാണ് നറുക്കെടുപ്പ്.

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ