Kerala

ഓണം കഴിഞ്ഞിട്ടും കിറ്റ് കിട്ടാതെ 90,822 പേർ; വിതരണം തുടരും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തു‌ടർന്ന് നിർത്തിവെച്ച കിറ്റ് വിതരണവും പുനരാരംഭിക്കും

തിരുവനന്തപുരം: ഓണം കഴിഞ്ഞിട്ടും കിറ്റ് കിട്ടാതെ 90,822 മഞ്ഞ റേഷൻ കാർഡ് ഉടമകൾ. കിറ്റ് വിതരണം വെള്ളിയാഴ്ച പുനരാംരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തു‌ടർന്ന് നിർത്തിവെച്ച കിറ്റ് വിതരണവും ഇതോടൊപ്പം പുനരാരംഭിക്കും.

കോട്ടയത്ത് മാത്രം 33,399 പേരാണ് കിറ്റ് വാങ്ങാനുള്ളത്. തെരഞ്ഞെടുപ്പിനെ തുടർന്ന് ഏർപ്പെടുത്തിയ വിലക്ക് നീക്കിയക്കിയത് തിങ്കളാഴ്ച വൈകിട്ടായതിനാൽ1210 പേർക്ക് മാത്രമേ കിറ്റ് ലഭിച്ചുള്ളൂ.

വയനാട് ജില്ലയിൽ 7000 പേരും ഇടുക്കിയിൽ 6000 പേരും മറ്റു ജില്ലകളിലായി 2000-4000 വരെ പേർക്കും കിറ്റ് ലഭിക്കാനുണ്ട്. സംസ്ഥാനത്തെ എഎവൈ വിഭാഗത്തിൽപ്പെട്ടവർക്കാണ് ഇത്തവണ ഓണക്കിറ്റ് നൽകിയത്. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂർത്തിയായതായി സർക്കാർ അറിയിച്ചു.

വിവാദങ്ങൾക്കിടെ ശബരിമല ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

വൃക്കയിലെ കല്ല് നീക്കം ചെയ്യാൻ ഉപകരണമില്ല; തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയകൾ നിർത്തിവച്ചു

ബിജെപി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളെജിൽ 11 പേർ ചികിത്സയിൽ

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക