ഇഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസില്‍ ഒരു പ്രതിക്ക് ജാമ്യം

 
Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒരു പ്രതിക്ക് ജാമ്യം

കേസിലെ ഒമ്പതാം പ്രതിയും സിപിഎം പ്രവര്‍ത്തകനുമായ കടകമ്പള്ളി സ്വദേശി ഹരീഷ് കുമാറിനാണ് ബുധനാഴ്ച കോടതി ജാമ്യം അനുവദിച്ചത്

Sarath Nath MS

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ പ്രതിയായ മാസപ്പടി കേസുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്താനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒരു പ്രതിക്ക് ജാമ്യം. കേസിലെ ഒമ്പതാം പ്രതിയും സിപിഎം പ്രവര്‍ത്തകനുമായ കടകമ്പള്ളി സ്വദേശി ഹരീഷ് കുമാറിനാണ് ബുധനാഴ്ച കോടതി ജാമ്യം അനുവദിച്ചത്. 27 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയ്ക്ക് ശേഷമാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചത്.

തിരുവനന്തപുരം ജില്ലാ കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നില്ല. ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡ്വ. ജി. ഗീനാകുമാരി കോടതിയെ അറിയിച്ചു.

കഴിഞ്ഞമാസം 27നാണ് തിരുവനന്തപുരത്ത് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്താന്‍ എത്തിയവേളയില്‍ ഇഡി ഉദ്യോഗസ്ഥര്‍ അക്രമിക്കപ്പെട്ടത്. തുടര്‍ന്ന് 25 സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി