കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു
file image
കണ്ണൂർ: കണ്ണൂർ മട്ടന്നൂർ കോളാരിയിൽ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കീഴ്പ്പള്ളി സ്വദേശി മനീഷാണ് മരിച്ചത്. കുടിവെള്ള വിതരണ പൈപ്പ് ഇടുന്നതിനിടെയായിരുന്നു അപകടം.
മനീഷ് ഒപ്പമുണ്ടായിരുന്ന ചെറുപുഴ സ്വദേശി തങ്കച്ചനും പരുക്കേറ്റിട്ടുണ്ട്. മണ്ണെടുക്കുന്നതിനിടെ ചെങ്കൽ ഭിത്തി ഇടിഞ്ഞു വീണാണ് അപകടമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്.