പുലർച്ചെ വീടുകളിലേക്ക് വെള്ളം ഇരച്ചെത്തി, റോഡിൽ ഗർത്തം; മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി

 
Kerala

പുലർച്ചെ വീടുകളിലേക്ക് വെള്ളം ഇരച്ചെത്തി, റോഡിൽ ഗർത്തം; മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി

പുലർച്ച രണ്ട് മണിയോടെയാണ് പൈപ്പ് പൊട്ടിയത്. തുടർന്ന് സമീപത്തെ വീടുകളിലേക്ക് വെള്ളവും ചെളിയും കയറുകയായിരുന്നു

MV Desk

കോഴിക്കോട്: മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി നിരവധി വീടുകളിൽ വെള്ളം കയറി. പുലർച്ച രണ്ട് മണിയോടെയാണ് പൈപ്പ് പൊട്ടിയത്. തുടർന്ന് സമീപത്തെ വീടുകളിലേക്ക് വെള്ളവും ചെളിയും കയറുകയായിരുന്നു. റോഡിൽ ചെറിയ ഗർത്തം രൂപപ്പെട്ടു. ഇന്നും നാളെയും പ്രദേശത്ത് കുടിവെള്ളം മുടങ്ങുമെന്നാണ് ജല അതോറിറ്റി അറിയിച്ചിരിക്കുന്നത്.

മലാപ്പറമ്പ് ഫ്ലോറിക്കന്‍ റോഡിലാണ് പൈപ്പ് പൊട്ടിയത്. ശബ്ദം കേട്ടതിനു പിന്നാലെയാണ് പ്രദേശത്തുള്ളവര്‍ സംഭവം അറിയുന്നത്. കാലപ്പഴക്കം മൂലമാണ് പൈപ്പ് പൊട്ടിയതെന്നാണ് വിവരം. പ്രദേശത്ത് സ്ഥിരം പൈപ്പ് പൊട്ടാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. റോഡിൽ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് റോഡ് അടച്ചു.

വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം; ഇല്ലെങ്കിൽ അസാധാരണ അധികാരം പ്രയോഗിക്കുമെന്ന് ഹൈക്കോടതി

അതിരപ്പിളളിയിൽ വിനോദസഞ്ചാരികളുടെ കാർ താഴേക്ക് പതിച്ചു; 8 പേർക്ക് പരുക്ക്

ഷെയ്ക്ക് ഹസീനയ്ക്ക് വധശിക്ഷ

ഇനി എൽപിജി അമെരിക്കയിൽ നിന്ന്; ഒരു വർഷത്തെ കരാറിൽ ഒപ്പുവച്ച് ഇന്ത‍്യ

സന്നിധാനത്ത് എസ്ഐടി പരിശോധന; സാംപിൾ ശേഖരിക്കുന്നതിന് സ്വർണപാളി ഇളക്കി മാറ്റി