കോഴിക്കോട് നിന്ന് കസ്റ്റംസ് പിടിച്ചെടുത്ത വാഹനം
കോഴിക്കോട്: ഭൂട്ടാൻ വാഹനക്കടത്തിൽ ഒരു ആഡംബര വാഹനം കൂടി പിടികൂടി കസ്റ്റംസ്. കോഴിക്കോട് മുക്കത്തെ ഒരു ഗാരിജിനു സമീപത്തു നിന്നാണ് വാഹനം കണ്ടെത്തിയത്. കൊച്ചി കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ നൂംകൂറിന്‍റെ ഭാഗമായാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
സിനിമാ താരങ്ങളുൾപ്പെടെ ഇതിൽ സംശയ നിഴലിലായിരുന്നു. ഭൂട്ടാനിൽ നിന്നു കടത്തിയ വാഹനങ്ങൾ പല കൈമറിഞ്ഞ് കേരളത്തിൽ എത്തിച്ച് ഉപയോഗിക്കുന്നത് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
നാൽപതോളം വാഹനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തത്. എന്നാൽ ഇരുന്നൂറോളം വാഹനങ്ങൾ കേരളത്തിൽ എത്തിച്ചിട്ടുണ്ടാകാം എന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തൽ. ഇവ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.