ഭൂട്ടാനിൽ നിന്നും നികുതി വെട്ടിച്ച് കാറുകളെത്തിച്ച സംഭവം; കേസുകൾ വിവിധ കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കും
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്നും രാജ്യത്തേക്കെത്തിച്ച സംഭവത്തിൽ അന്വേഷണം ഏറ്റെടുക്കാൻ മറ്റ് കേന്ദ്ര ഏജൻസികളും. തട്ടിപ്പിൽ വ്യാപക കള്ളപ്പണ ഇടപാടുകൾ നടന്നതായി കണ്ടെത്തിയതോടെ കേസ് ഇഡി ഏറ്റെടുക്കും. ജിഎസ്ടി വെട്ടിപ്പ് കേന്ദ്ര ജിഎസ്ടി വിഭാഗവും അന്വേഷിക്കും. മാത്രമല്ല, വ്യാജ രേഖകളുണ്ടാക്കിയെന്നത് സംസ്ഥാന പൊലീസും അന്വേഷിക്കും.
വാഹനങ്ങളുടെ രജിസ്ട്രേഷൻ അടക്കമുള്ളവ റദ്ദാക്കാൻ അതാത് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകും. ഭൂട്ടാൻ വഴിയുള്ള കള്ളക്കടത്തിലെ സാമ്പത്തിക ഇടപാടുകളും രേഖകളും അടക്കം നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. രേഖകളും വിവരങ്ങളും പ്രിവന്‍റ് ചെയ്ത് തന്നെ വിവിധ ഏജൻസികൾക്ക് കൈമാറാനാണ് കസ്റ്റംസ് നീക്കം.