ശ്രീനാഥ്

 
Kerala

ഓപ്പറേഷൻ തൂഫാൻ: കഞ്ചാവുമായി ജ്യോതിഷി പിടിയിൽ, സൂക്ഷിച്ചത് ജ്യോതിഷാലയത്തിലെ അലമാരയിൽ

പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ജ്യോതിഷാലയത്തിൽ നിന്നാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്

Manju Soman

കണ്ണൂർ: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജ്യോത്സ്യൻ പിടിയിൽ. ജ്യോതിഷാലയം നടത്തിപ്പുകാരനായ പെരികമന ഇല്ലം ഭാരവാഹി കാങ്കോൽ വടശേരി ശ്രീനാഥ് (40) ആണ് പൊലീസ് പിടിയിലായത്. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ജ്യോതിഷാലയത്തിൽ നിന്നാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്.

ജ്യോതിഷാലയത്തിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കെട്ടിടത്തിന്‍റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമർ അലമാരയിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 5.77 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. പയ്യന്നൂർ സബ് ഇൻസ്പെക്‌ടർ പി.വി. അനുശ്രീയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡാൻസാഫ് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്.

''സമരം ചെയ്യുന്ന വിദ‍്യാർഥികളുടെ ആവശ‍്യം പരിഹരിച്ചില്ല''; മോദിക്ക് മറുപടിയുമായി അരവിന്ദ് കെജ്‌രിവാൾ

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വെള്ളിയാഴ്ച മുതൽ വിതരണം ചെയ്യും

ഡിജിപി ഓഫീസിൽ ഹെഡ് കോൺസ്റ്റബിൾ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

പശ്ചിമ ബംഗാളിലെ നഗരസഭ നിയമന അഴിമതി; തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ മകൻ ഇഡിക്ക് മുന്നിൽ ഹാജരായി

പ്രധാനമന്ത്രിയുടെ പ്രതികരണം അപര്യാപ്തം; ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുന്ന വരെ ജന്തർ മന്ദർ വിടില്ലെന്ന് സിജെപി