Kerala

നിയമസഭയിൽ പ്രക്ഷോഭം കടുപ്പിച്ച് പ്രതിപക്ഷം; നടുത്തളത്തിൽ എംഎൽഎമാരുടെ അനിശ്ചിതകാല സത്യാഗ്രഹം

പ്രതിപക്ഷം നടത്തുന്ന സമരങ്ങളുടെ ദൃശ്യങ്ങളൊന്നും സഭാ ടിവിയിലൂടെ കാണിക്കുന്നില്ല.

MV Desk

തിരുവനന്തപുരം: നിയമസഭയിൽ പ്രക്ഷോഭം കടുപ്പിച്ച് പ്രതിപക്ഷം. സഭയ്ക്കുള്ളിൽ നടക്കുന്ന വിവേചനത്തിനെതിരെ പ്രതിഷേധിച്ച് 5 പ്രതിപക്ഷ എംഎൽഎമാർ നിയമസഭയുടെ നടുത്തളത്തിൽ അനിശ്ചിത കാലസമരം ആരംഭിച്ചു. ഉമാ തോമസ്, അന്‍വർ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീന്‍, എകെഎം അഷ്റഫ് എന്നിവരാണ് സഭയിൽ ഇന്നു മുതൽ സത്യാഗ്രഹം നടത്തുന്ന്.

ഇന്ന് സഭ രാവിലെ ചേർന്നയുടനെയാണ് വി ഡി സതീശഷന്‍ സത്യാഗ്രഹത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. സർക്കാർ പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുന്നില്ലെന്നും ധിക്കാരം നിറഞ്ഞ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷം നടത്തുന്ന സമരങ്ങളുടെ ദൃശ്യങ്ങളൊന്നും സഭാ ടിവിയിലൂടെ കാണിക്കുന്നില്ല. പ്രതിഷേധങ്ങളെ ഒഴിവാക്കിയുള്ള ദൃശ്യങ്ങളാണ് പുറത്ത് വിടുന്നത്. തികച്ചും ഏകപക്ഷീയമായ നടപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നിയമസഭയിൽ പ്രതിപക്ഷം നടത്തുന്ന സത്യാഗ്രഹത്തെ എതിർത്ത് ഭരണപക്ഷം രംഗത്തെത്തി. സഭാ നടത്തിപ്പിനോടുള്ള വെല്ലുവിളിയാണെന്നും ഇത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും മന്ത്രി കെ രാജന്‍. കേരളം പോലെയുള്ള നിയമസഭയ്ക്ക് ഇത് ചേർന്നതല്ലെന്നും അദ്ദഹം കുറ്റപ്പെടുത്തി. വീണ്ടും സഭ സമ്മേളനം നടത്തിക്കില്ലെന്ന രീതിയിലാണ് പ്രതിപക്ഷം പെരിമാറുന്നതെന്നും ഇത് ശരിയായ നടപടിയല്ലെന്നും സ്പീകർ പറഞ്ഞു.

അറബിക്കടലിൽ തീവ്ര ന്യൂനമർദം, ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; അഞ്ച് ദിവസം മഴ

കെടാവിളക്കിൽ നിന്ന് തീ പടർന്ന് മൂന്നുനിലക്കെട്ടിടം കത്തി; ഉടമസ്ഥൻ മരിച്ചു

ഉദ്യോഗസ്ഥരെ വീട്ടിലിരുത്തി ശമ്പളം കൊടുക്കുന്നതാണ് ഭേദം: കലാമണ്ഡലം ചാൻസലർ

"രണ്ട് പാട്ടുകൾ കൂടി അനുവാദമില്ലാതെ ഉപയോഗിച്ചു"; ഇളയരാജ ഹൈക്കോടതിയിൽ

മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്