അവയവദാനം; പ്രമുഖ ആശുപത്രിയിലടക്കം ഇഡി റെയ്ഡ്

 
Kerala

അവയവദാനം; പ്രമുഖ ആശുപത്രിയിലടക്കം ഇഡി റെയ്ഡ്

അവയവ ദാനവുമായി ബന്ധപ്പെട്ട പണമിടപാടിലാണ് പരിശോധന

Namitha Mohanan

കൊച്ചി: അവയവദാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികൾ ഉള്‍പ്പെടെ പലയിടങ്ങളിലും എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) റെയ്ഡ്. കൊച്ചിയിലെ 3 സ്വകാര്യ ആശുപത്രികളിലും കോട്ടയത്തെയും തിരുവനന്തപുരത്തെയും ഓരോ ആശുപത്രിയിലും അവയവക്കടത്തിലെ ഇടനിലക്കാരെന്ന് ആരോപിക്കപ്പെടുന്ന കാസർഗോട്ടെ നജീബ് കല്ലട്ര, കൊല്ലം പുളിയത്തുമുക്ക് ശ്രീജ, സുധീർ എന്നിവരുടെ വീടുകളിലുമാണ് പരിശോധന നടത്തിയത്.

അവയവ ദാനവുമായി ബന്ധപ്പെട്ട പണമിടപാടിലാണ് പരിശോധന. കേസിൽ നേരത്തേ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്‌തതിൽനിന്നും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് പ്രമുഖ സ്വകാര്യ ആശുപത്രികളിലേക്ക് അന്വേഷണം നീണ്ടത്.

അവയവദാനത്തിൽ ഇടനില നിന്ന് പണം കൈപ്പറ്റിയെന്ന കേസിലെ സൂത്രധാരരിൽ ഒരാളെന്നു കരുതുന്ന കാസർഗോഡ് സ്വദേശി നജീബ് കല്ലട്രയുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു വൻതോതിൽ പണം എത്തിയിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിൽ റെയ്ഡ് നടന്ന ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽനിന്ന് നജീബിന്‍റെ വ്യക്തിഗത അക്കൗണ്ടിലേക്കു വലിയ തുക കമ്മിഷനായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണു വിവരം. ഈ സാമ്പത്തിക ഇടപാടുകളുടെ ഡിജിറ്റൽ രേഖകളും ബാങ്ക് സ്റ്റേറ്റ്‌മെന്‍റുകളും പിടിച്ചെടുത്തോ എന്നു വ്യക്തമല്ല.

അവയവദാന തട്ടിപ്പിന് പിന്നിൽ വൻ മാഫിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് പൊലീസ് സംഘം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നജീബിനെ പിടിച്ചത്. രഹസ്യ വിവരത്തെത്തുടർന്ന് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്. 3 വർഷമായി നജീബിന്‍റെ നേതൃത്വത്തിലുള്ള സംഘം വ്യാജരേഖകളുണ്ടാക്കി അവയവ കച്ചവടം നടത്തിവരികയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ദാതാക്കൾക്ക് കുറഞ്ഞ തുക നൽകി വൻ തുകയ്ക്കാണ് ചില ആശുപത്രികളുമായി ചേർന്ന് ആവശ്യക്കാർക്ക് അവയവങ്ങൾ മറിച്ചുവിറ്റത്.

വിസ്മയിപ്പിക്കുമോ? യുഡിഎഫ് സർക്കാരിന്‍റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച

ശബരിമല സ്വർണക്കൊള്ള; സമഗ്ര റിപ്പോർട്ട് ജൂൺ 29 നുള്ളിൽ ഹൈക്കോടതിയിൽ സമർപ്പിക്കും

ആലുവയില്‍ പ്രീ സ്‌കൂളിന്‍റെ ഗേറ്റിലൂടെ ഓടിയിറങ്ങിയ കുട്ടിയെ രക്ഷിച്ച് ലോറി ഡ്രൈവര്‍

യോഗാദിനത്തിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഗവർണർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തതിൽ സർക്കാരിന് കടുത്ത അസംതൃപ്തി

പെൺകുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതി; കെസിഎയ്ക്ക് നിർദേശവുമായി മനുഷ്യാവകാശ കമ്മിഷൻ