.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കോട്ടയം: നെൽ കർഷകർക്ക് സംഭരണ തുക നൽകാത്തത് കേന്ദ്രസഹായം നൽകാത്തതുകൊണ്ടാണെന്ന കൃഷിമന്ത്രി പി. പ്രസാദിന്‍റെ വിശദീകരണത്തിന് മറുപടി നൽകി കേന്ദ്രമന്ത്രി വി. മുരളീധരൻ. നെല്ലിന്‍റെ കണക്ക് കൊടുത്തിട്ടും കുടിശിക കിട്ടാനുണ്ടെന്ന വാദത്തിന് തെളിവ് പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിന് അർഹതപ്പെട്ട അണാപ്പൈസ പോലും കേന്ദ്രം പിടിച്ചുവയ്ക്കാറില്ല. ഓണക്കിറ്റ് മുതൽ നെല്ലുവില വരെ കേന്ദ്രത്തിന്‍റെ പേരിൽ പഴിചാരി രക്ഷപ്പെടാൻ നോക്കരുത്. ചട്ടങ്ങൾ പാലിച്ച് കേന്ദ്രത്തിന് നൽകാനുള്ള തുക മുഴുവൻ നൽകിയിട്ടുണ്ടെന്നും കണക്കുകൾ നിരത്തി അദ്ദേഹം വിശദീകരിച്ചു.
ആരോഗ്യമേഖലയ്ക്ക് ഗ്രാന്‍റ് ഇനത്തിൽ 2021-22 സാമ്പത്തിക വർഷത്തിൽ 521.43 കോടി നൽകി, 2022-23 ൽ 421.81 കോടി നൽകി. അനുവദിച്ച തുക 50 ശതമാനത്തിന് മേൽ ചിലവഴിക്കണമെന്ന മാനദണ്ഡം പാലിക്കാത്തതുകൊണ്ടാണ് ഇനിയുള്ളത് നൽകാത്തത്. മില്യൺ പ്ലസ് സിറ്റീസ് ഗ്രാന്‍റ് ഇനത്തിൽ 2021-22 ൽ 256 കോടി നൽകി. 2022-13 ൽ അനുവദിക്കപ്പെട്ട 256 കോടിയിൽ 213.4 കോടി നൽകി. ധനകാര്യ കമ്മീഷൻ അനുവദിച്ചതിനെക്കാൾ കൂടുതൽ കടമെടുപ്പ് ഈ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷവും അനുവദിച്ചെന്നും മന്ത്രി വ്യക്തമാക്കി. വികസന ക്ഷേമപ്രവർത്തനങ്ങൾക്കായുള്ള മൂലധന നിക്ഷേപം 2023-24 ൽ 1925 കോടി അനുവദിച്ചു . കഴിഞ്ഞ വർഷം നൽകിയ തുക മുഴുവനും പ്രയോജനപ്പെടുത്താത്തതിനാൽ ഇത് നൽകിയിട്ടില്ല. 2021-22, 2033-23 വർഷത്തെ ധനക്കമ്മി ഗ്രാന്‍റുകൾ പൂർണമായി നൽകി. 2023-24 ന്‍റേത് പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകളായി നൽകി വരുകയാണെന്നും കെ മുരളീധരൻ പറഞ്ഞു.
എന്ത് വന്നാലും കേന്ദ്രത്തെ പഴിചാരുകയെന്ന തന്ത്രം മുഖ്യമന്ത്രിയുടെ കയ്യിലിരിക്കട്ടെ. ഇത്രയേറെ പ്രതിസന്ധി പറയുന്നവരാണ് ഹെലികോപ്റ്ററിനു വേണ്ടി ലക്ഷങ്ങൾ മുടക്കുന്നത്. ഡൽഹിയിൽ കേരളത്തിനു വേണ്ടി സംസാരിക്കാൻ ഒരു കാബിനറ്റ് പ്രതിനിധിക്കു വേണ്ടി ഉപയോഗിക്കുന്നത് ലക്ഷങ്ങളാണെന്നും ജനങ്ങളെ പൊട്ടന്മാരാക്കാൻ ശ്രമിക്കരുതെന്നും ഇതിനൊക്കെ മറുപടി പറയേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.