Kerala

സെക്രട്ടറിയേറ്റ് തീപിടുത്തം: ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കുമെന്ന് പി. രാജീവ്

ഇന്ന് രാവിലെയാണ് സെക്രട്ടറിയേറ്റിൽ തീപിടുത്തമുണ്ടായത്

MV Desk

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ നോർത്ത് സാന്‍റ്വിച്ച് ബ്ലോക്കിലുണ്ടായ തീപിടുത്തം സംബന്ധിച്ച് ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കുമെന്ന് മന്ത്രി പി. രാജീവ്. ഫയലുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നും ഇ ഫയലുകളാണ് ഓഫീസിലുള്ളതെന്നും മന്ത്രി പറഞ്ഞു.

ഇന്ന് രാവിലെയാണ് സെക്രട്ടറിയേറ്റിൽ തീപിടുത്തമുണ്ടായത്. നോർത്ത് സാന്‍റ്വിച്ച് ബ്ലോക്കിൽ മൂന്നാം നിലയിലുള്ള മന്ത്രി പി രാജീവിന്‍റെ ഓഫീസിന് സമീപമാണ് തീപിടിച്ചത്. രണ്ട് യൂണ്റ്റ് ഫയർഫോഴ്സെത്തി തീയണയ്ക്കുകയായിരുന്നു.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?