പത്മജ വേണുഗോപാൽ 

file image

Kerala

"ഇവന്മാരെയൊക്കെ ചൂലിന് അടിക്കണം'': രാഹുലിനെതിരേ പത്മജ

''എന്തൊരു നെറികെട്ടവന്മാരാണ് രാഹുൽ മാങ്കൂട്ടവും അവന്‍റെ സൈബർ കിങ്കരന്മാരും''

Namitha Mohanan

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ രൂക്ഷവിമർശനവുമായി പത്മജ വേണുഗോപാൽ. പെൺകുട്ടിയുടെ സ്വകാര്യത പൊതുമധ്യത്തിൽ വെളിപ്പെടുത്തി അപമാനിക്കുന്നവരെ ചൂലിന് അടിയ്ക്കണമെന്ന് പത്മജ ഫെയ്സ് ബുക്കിൽ കുറിച്ചു.

ഒരു പെൺകുട്ടിക്ക് വാഗ്ദാനങ്ങൾ നൽകി പറ്റിച്ച് ഗർഭിണി ആക്കിയ ശേഷം ആ കുഞ്ഞിനെ ഭ്രൂണാവസ്ഥയിൽ കൊന്നു കളഞ്ഞിട്ട് ഒരു കുറ്റബോധവും ഇല്ലാതെ പൊതുജനമധ്യത്തിൽ ഇറങ്ങി നടന്ന ഇവന്‍റെ ഒരു തൊലിക്കട്ടി സമ്മതിക്കണമെന്നും പത്മജ പ്രതികരിച്ചു.

ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ...

എന്തൊരു നെറികെട്ടവന്മാരാണ് രാഹുൽ മാങ്കൂട്ടവും അവന്‍റെ സൈബർ കിങ്കരന്മാരും . പരാതി ഉന്നയിച്ച ആ പെൺകുട്ടിയുടെ സ്വകാര്യത പൊതുമധ്യത്തിൽ വെളിപ്പെടുത്തി അപമാനിയ്ക്കുന്ന ഇവനെ ഒക്കെ ചൂലിന് അടിയ്ക്കണം .

ഒരു പെൺകുട്ടിക്ക് വാഗ്ദാനങ്ങൾ നൽകി പറ്റിച്ച് ഗർഭിണി ആക്കിയ ശേഷം ആ കുഞ്ഞിനെ ഭ്രൂണാവസ്ഥയിൽ കൊന്നു കളഞ്ഞിട്ട് ഒരു കുറ്റബോധവും ഇല്ലാതെ പൊതുജനമധ്യത്തിൽ ഇറങ്ങി നടന്ന ഇവന്‍റെ ഒരു തൊലിക്കട്ടി .ഇതൊക്കെ അതിജീവിച്ച് വന്ന ആ പെൺകുട്ടിയെ പൊതുമധ്യത്തിൽ അപമാനിയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.

ട്രംപിന് അധികാരമില്ല; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; 2 പേർക്ക് സസ്പെൻഷൻ

മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം; ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ ലോറി ഉയർത്തി, ക്ലീനറുടെ മൃതദേഹം കണ്ടെത്തി

"എന്തൊക്കെ കാണണം കേൾക്കണം ഗുരുവയുരപ്പാ! ദയവു ചെയ്തു ഇനിയെങ്കിലും വെറുതെ വിട്ടേക്കൂ": പദ്മജ വേണുഗോപാൽ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെലോ അലർട്ട്