പ്രദോഷ്

 
Kerala

ടിവിയുടെ റിമോട്ട് നൽകാത്തതിന് സഹോദരനുമായി വഴക്കിട്ടു, പാലക്കാട് 12കാരൻ തൂങ്ങിമരിച്ചു

കുട്ടിയെ വീടിന്‍റെ തട്ടിൻപുറത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു

Manju Soman

പാലക്കാട്: സഹോദരൻ ടിവിയുടെ റിമോട്ട് നൽകാത്തതിന് 12കാരൻ തൂങ്ങിമരിച്ചു. പാലക്കാട് തച്ചമ്പാറയിലാണ് സംഭവം. എട്ടാം ക്ലാസുകാരനായ പ്രദോഷാണ് മരിച്ചത്.

ടിവിയുടെ റിമോട്ട് നൽകാത്തതിന് പ്രദോഷ് സഹോദരനുമായി വഴക്കിട്ടിരുന്നു. പിന്നാലെ കുട്ടിയെ വീടിന്‍റെ തട്ടിൻപുറത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. പ്രദോഷിന് രണ്ട് വയസിന് മൂത്ത ഒരു സഹോദരനുണ്ട്. സഹോദരൻ ടിവിയിൽ ഒരു പരിപാടി കണ്ടുകൊണ്ടിരുന്ന സമയത്താണ് പ്രദോഷ് റിമോട്ട് ആവശ്യപ്പെട്ടത്. ഇത് കൊടുക്കാതിരുന്നതോടെ കുട്ടി വഴക്കിട്ട് വീടിന്‍റെ തട്ടിൻപുറത്ത് കയറി ഇരുന്നു. കുറച്ച് നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെ അന്വേഷിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പുൽവാമ ഭീകരാക്രമണത്തിന്‍റെ ആസൂത്രകൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

ആർക്കും വേണ്ടാത്ത 13-ാം നമ്പർ കാർ ചോദിച്ച് വാങ്ങി കെ.എം. ഷാജി

വിഷു ബമ്പറിന് റെക്കോഡ് വിൽപ്പന

ഭർത്താവിനെ 'ലൈംഗികശേഷിയില്ലാത്തവൻ' എന്നു വിളിച്ചു, അപകീർത്തിക്കേസിന്‍റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി

പാലക്കാട്ട് എക്സൈസിൽ വൻ അഴിച്ചുപണി; 8 വനിതകളുൾപ്പെടെ 59 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം