പന്തീരങ്കാവിൽ ജനുവരി 15 ന് ശേഷം ടോൾ പിരിവ് ആരംഭിക്കും

 
Kerala

പന്തീരങ്കാവിൽ ടോൾ പിരിവ് ജനുവരി 15 ന് ശേഷം; ഫാസ്ടാഗ് ഇല്ലെങ്കിൽ രണ്ടിരട്ടി തുക

ട്രയൽ റൺ തുടങ്ങി

Jisha P.O.

കോഴിക്കോട്: ദേശീയപാത 66ന്‍റെ വെങ്ങളം-രാമനാട്ടുകര റീച്ചിലുൾപ്പെടുന്ന പന്തീരാങ്കാവിൽ സ്ഥാപിച്ച ടോൾ പ്ലാസയിൽ ടോൾ പിരിവിന്‍റെ ട്രയൽ റൺ ആരംഭിച്ചു. ആദ്യം പണം ഈടാക്കാതെ ടോൾ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കും. ജനുവരി 15ന് ശേഷം ടോൾ പിരിവ് ആരംഭിക്കുമെന്നാണ് വിവരം. ഇതിനായുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ടോൾ പിരിവ് ആരംഭിക്കുമ്പോൾ ഫാസ്റ്റ് ടാഗിന്‍റെ ഉപയോഗത്തിനാവും മുൻതൂക്കം ലഭിക്കുകയെന്നാണ് വിവരം. ഫാസ്ടാഗ് ഇല്ലെങ്കിൽ കൂടുതൽ തുക നൽകേണ്ടിവരും.

കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടോർ വെഹിക്കിളുകൾക്ക് ഒരു വശത്തേക്ക് 90 രൂപ ഫാസ്ടാഗ് നിരക്ക് ഈടാക്കുമ്പോൾ യുപിഐയിൽ നൽകുകയാണെങ്കിൽ അത് 112.5 രൂപയും കറൻസിയായി നൽകിയാൽ 180 രൂപയും ആകും.

പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ സ്ഥിരം താമസക്കാരായവർ ബന്ധപ്പെട്ട രേഖകൾ നൽകിയാൽ സ്വകാര്യ കാർ അടക്കമുള്ള ലൈറ്റ് മോട്ടർ വാഹനങ്ങൾക്ക് 340 രൂപയുടെ പ്രതിമാസ പാസ് ലഭിക്കും. ഇതുള്ളവർക്ക് ഒരുമാസം എത്ര തവണ വേണമെങ്കിലും ടോൾ പ്ലാസയിലൂടെ കടന്നുപോകാം. സ്വകാര്യ കാറുകൾക്ക് 200 തവണ ടോൾ പ്ലാസയിലൂടെ കടന്നുപോകാനാകും വിധം 3000 രൂപയുടെ വാർഷിക പാസ് രാജ്മാർഗ് യാത്ര ആപ്പിലൂടെ രജിസ്റ്റർ ചെയ്യാനും കഴിയും. മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഹുലെ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് മൂന്ന് മാസത്തെ ടോൾ പിരിക്കുക. തുടർന്ന് പുതിയ ടെൻഡർ ക്ഷണിച്ച ശേഷമാകും ടോൾ പിരിവ്

''ദേവന്‍റെ അനുജ്ഞ വാങ്ങിയില്ല, സ്വർണക്കൊള്ള അറിഞ്ഞിട്ടും തടഞ്ഞില്ല, കുറ്റകരമായ മൗനാനുവാദം നല്‍കി'': തന്ത്രിയുടെ അറസ്റ്റ് അനിവാര്യമെന്ന് എസ്ഐടി

"തെറ്റ് ചെയ്തിട്ടില്ല, സ്വാമി ശരണം'': അറസ്റ്റിൽ പ്രതികരിച്ച് തന്ത്രി കണ്ഠര് രാജീവര്

"തെരുവുനായയെ ആശുപത്രിയിലെ ഓപ്പറേഷൻ തിയെറ്ററിലേക്കും കൊണ്ടുപോയോ?"; നടിയെ വിമർശിച്ച് സുപ്രീംകോടതി

രാത്രിയിൽ ഓൺലൈനിൽ എലിവിഷം ഓർഡർ ചെയ്തു, ചെന്നപ്പോൾ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന യുവതിയെ!

തന്ത്രിയെ ബലിയാടാക്കി മറ്റാരോ രക്ഷപെടാൻ ശ്രമിക്കുന്നു; ഒരു തെറ്റും ചെയ്യാത്ത ആളാണ് കണ്ഠര് രാജീവരെന്ന് രാഹുൽ ഈശ്വർ