Kerala

പന്തളം കൊട്ടാരം വലിയ തമ്പുരാൻ മകയിരം നാൾ രാഘവർമ്മ രാജ അന്തരിച്ചു

ചെറുകോൽ കൊട്ടാരത്തിൽ കൊച്ചോമന തമ്പുരാട്ടിയുടെ മകൾ രേണുക വർമ്മയാണ് ഭാര്യ

MV Desk

പന്തളം: പന്തളം കൊട്ടാരം വലിയ തമ്പുരാൻ മകയിരം നാൾ രാഘവർമ്മ രാജ (90) അന്തരിച്ചു. വലിയ കോയിക്കൽ ക്ഷേത്രം 14 വരെ അടച്ചു. ഇന്ന് (വ്യാഴം) ഉച്ചയോടെ തിരുവനന്തപുരം പെരുന്നാന്നിലുള്ള മകളുടെ വസതിയിൽ വച്ചായിരുന്നു അന്ത്യം. പന്തളം കുളനട കൈപ്പുഴ മംഗളവിലാസം കൊട്ടാരത്തിലെ പരേതരായ അശ്വതി തിരുനാൾ തച്ചം ഗി തമ്പുരാട്ടിയുടെയും ഇരവി നമ്പൂതിരിപ്പാടിൻ്റെയും പുത്രനാണ്. ചെറുകോൽ കൊട്ടാരത്തിൽ കൊച്ചോമന തമ്പുരാട്ടിയുടെ മകൾ രേണുക വർമ്മയാണ് ഭാര്യ.

സംസ്കാരം നാളെ ഉച്ചയ്ക്ക് (5.5.2023 ) 12 30ന് തിരുവനന്തപുരത്ത് ശാന്തി കവാടത്തിൽ നടക്കും.

പന്തളം കൊട്ടാരം വലിയ തമ്പുരാൻറെ നിര്യാണത്തെ തുടർന്ന് ആശൂലമായതിനാൽ പന്തളം വലിയ കോയിക്കൽ ക്ഷേത്രം പതിനാലാം തീയതി വരെ അടച്ചിടും. മെയ്15-ന് ശുദ്ധിക്രിയകൾക്കുശേഷം ക്ഷേത്രം തുറക്കും.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ചാനൽ റേറ്റിങ് തട്ടിപ്പ്: ആരോപണം കേന്ദ്രം അന്വേഷിക്കും

4ാം ടി20 മഞ്ഞ് കാരണം വൈകി

ശബരിമല വരുമാനത്തിൽ വൻ വർധന; ഇതുവരെ കിട്ടിയത് 210 കോടി രൂപ