kerala express 
Kerala

പാൻട്രി കാർ ബോഗി തകരാർ; ഒന്നര മണിക്കൂറിലധികം കേരള എക്സ്പ്രസ് കോട്ടയത്ത് പിടിച്ചിട്ടു

കൊല്ലം സ്റ്റേഷൻ അടുക്കുമ്പോഴാണ് തകരാർ ശ്രദ്ധയിൽ പെട്ടത്

Renjith Krishna

കോട്ടയം: പാൻട്രി കാർ ബോഗി തകരാറിലായതിനെ തുടർന്ന് കോട്ടയം റെയ്ൽവേ സ്റ്റേഷനിൽ ഒന്നര മണിക്കൂറിലധികം പിടിച്ചിട്ട തിരുവനന്തപുരം - ന്യൂഡൽഹി കേരള എക്സ്പ്രസ് വൈകിട്ട് 6 മണിയോടെ പുറപ്പെട്ടു. ട്രെയ്നിന്‍റെ പാന്‍ട്രി ബോഗിയുടെ ചക്രം തകരാറിലായതാണ് ട്രെയ്ൻ പിടിച്ചിടാൻ കാരണമെന്ന് റെയ്ൽവേ വിശദീകരണം നൽകി.

കൊല്ലം സ്റ്റേഷൻ അടുക്കുമ്പോഴാണ് തകരാർ ശ്രദ്ധയിൽ പെട്ടത്. എന്നാൽ കൊല്ലത്ത് ബോഗിയുടെ തകരാർ പരിഹരിക്കുന്നതിനുള്ള സൗകര്യമില്ലാത്തതിനെ തുടർന്ന് കോട്ടയം റെയ്ൽവേ സ്റ്റേഷനിലേക്ക് കൊണ്ടു വന്നു. ഈ സമയം എറണാകുളത്ത് നിന്നും മറ്റൊരു പാൻട്രി ബോഗി കോട്ടയം റെയ്ൽവേ സ്റ്റേഷനിലേക്ക് എത്തിച്ചിരുന്നു. ട്രെയ്നിന്‍റെ മധ്യഭാഗത്തായിരുന്നു പാൻട്രി ബോഗി എന്നതിനാലാണ് ഏറെ താമസമുണ്ടായത്. മറ്റൊരു എഞ്ചിൻ ഉപയോഗിച്ച് പകുതി ബോഗികൾ മാറ്റിയ ശേഷം ഇവിടെ പുതിയ ബോഗി ഘടിപ്പിച്ച ശേഷം മറ്റു ബോഗികളുമായി ചേർക്കുകയായിരുന്നു.

തകരാറിലായ പാൻട്രി ബോഗി പ്ലാറ്റ് ഫോം 5ലേക്ക് മാറ്റി. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് ഉച്ചക്ക് 2.50ന് കോട്ടയം റെയ്ൽവേ സ്റ്റേഷനിൽ എത്തേണ്ടിയിരുന്ന കേരള എക്സ് പ്രസ് വൈകിട്ട് 4.15നാണ് കോട്ടയത്ത് എത്തിയത്. സംഭവത്തെ തുടർന്ന് കേരള എക്സ്പ്രസിൽ റിസർവ് ചെയ്ത് മറ്റു സ്റ്റേഷനുകളിൽ കാത്തുനിന്നവരും ട്രെയ്നിൽ ഉണ്ടായിരുന്നവരും ഒരുപോലെ ദുരിതത്തിലായി. പിന്നാലെ വരേണ്ട മറ്റ് ട്രെയ്നുകളുടെ സമയക്രമവും ഇതോടെ മാറ്റം വരുത്തേണ്ടി വന്നു.

ശബരിമല സ്വർണക്കൊള്ളക്കേസ് ; അടൂർപ്രകാശിന്‍റെ ആരോപണം തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

മദ്യത്തിന് പേരിടൽ; സർക്കാരിനെതിരേ മനുഷ്യവകാശ കമ്മീഷന് പരാതി

രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ; ആദ്യം ഓടുക ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ

ന‍്യൂസിലൻഡ് പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ എന്ന് പ്രഖ‍്യാപിക്കും‍?

ശബരിമല സ്വർണക്കൊള്ള കേസ്; വിഷയത്തിൽ സമുദായത്തെ കരുവാക്കേണ്ടന്ന് ജി. സുകുമാരൻ നായർ