Parvathy Thiruvoth  file image
Kerala

കുറഞ്ഞ ശിക്ഷ, കൂടുതൽ പരിഗണന; സ്ത്രീകൾക്ക് സുരക്ഷിതമായ ഒരിടം പോലുമില്ലെന്ന് പാർവതി

കേസിൽ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്ക് 20 വർഷം കഠിനതടവാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസ് വിധിച്ചത്

Namitha Mohanan

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ 6 പ്രതികൾക്ക് 20 വർഷം കഠിന തടവ് വിധിച്ചതിനു പിന്നാലെ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. "പ്രതികൾക്ക് മിനിമം ശിക്ഷയും മാക്സിമം പരിഗണനയും. ഞങ്ങൾ സ്ത്രീകൾക്ക് സുരക്ഷിതമായ ഒരിടം പോലുമില്ല, അത് തിരിച്ചറിയുന്നു'' എന്നാണ് പാർവതി പ്രതികരിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

കേസിൽ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്ക് 20 വർഷം കഠിനതടവാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസ് വിധിച്ചത്. മുൻപ് ജയിലിൽ കിടന്ന കാലയളവ് കുറച്ചാണ് ശിക്ഷ അനുഭവിക്കേണ്ടത്. ഒന്നാം പ്രതി പൾസർ സുനിക്കും ണ്ടാം പ്രതി മാർ‌ട്ടിൻ എന്നിവർ 13 വർഷവും മൂന്നാംപ്രതി മണികണ്ഠൻ, നാലാം പ്രതി വിജീഷ് എന്നിവർക്ക് 16 വർഷവും 6 മാസവും അഞ്ചും ആറും പ്രതികളായ സലീം, പ്രദീപ് എന്നിവർക്ക് 18 വർഷവും ആണ് ശിക്ഷ അനുഭവിക്കേണ്ടി വരിക.

പ്രതികളുടെ പ്രായവും കുടുംബപശ്ചാത്തലവും പരി​ഗണിച്ചാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. കേസിൽ അപ്പീൽ പോവുമെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചിട്ടുണ്ട്.

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കേന്ദ്ര വിവരാവകാശ കമ്മിഷണറായി പി.ആർ. രമേശ്; പദവിയിലെത്തുന്ന ആദ്യ മലയാളി

"കേരളവും സര്‍ക്കാരും അവള്‍ക്കൊപ്പം''; ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്തു സജി ചെറിയാൻ

തദ്ദേശ തെരഞ്ഞെടുപ്പ്; ഫലമറിയാൻ മണിക്കൂറുകൾ മാത്രം, വോട്ടെണ്ണൽ രാവിലെ 8 മുതൽ

ലൈംഗികാതിക്രമ കേസ്; പി.ടി. ​കുഞ്ഞുമുഹമ്മദ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ചു