Kerala

പത്തനംതിട്ട ജില്ലാ സ്റ്റേഡിയം 47.93 കോടി രൂപയുടെ കിഫ്ബി അനുമതി

കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ചതോടു കൂടി സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവൃത്തി എത്രയും വേഗത്തില്‍ തന്നെ ആരംഭിക്കുവാന്‍ കഴിയുമെന്ന് മന്ത്രി അറിയിച്ചു.

MV Desk

പത്തനംതിട്ട: ജില്ലാ സ്റ്റേഡിയം സമുച്ചയ നിര്‍മാണത്തിന് 47.93 കോടി രൂപയുടെ കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയും ആറന്മുള എംഎല്‍എയുമായ വീണാ ജോര്‍ജ് അറിയിച്ചു. 40 കോടിയുടെ ഭരണാനുമതി നേരത്തെ തന്നെ ലഭിച്ചിരുന്നു. കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ചതോടു കൂടി സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവൃത്തി എത്രയും വേഗത്തില്‍ തന്നെ ആരംഭിക്കുവാന്‍ കഴിയുമെന്ന് മന്ത്രി അറിയിച്ചു.

സ്റ്റേഡിയത്തിനായി എസ്‌കെഎഫ് പുതിയ ഡിസൈന്‍ തയാറാക്കിയിട്ടുണ്ട് . ടോട്ടല്‍ സ്റ്റേഷന്‍ സര്‍വെ, മണ്ണ് പരിശോധന മുതലായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം പൂര്‍ത്തിയാക്കി. എട്ടു ലൈന്‍ സിന്തറ്റിക് ട്രാക്ക്, ഫുട്ബോള്‍ ടര്‍ഫ്, സ്വിമ്മിംഗ്പൂള്‍, മിനി ഇന്‍ഡോര്‍ സ്റ്റേഡിയം, പവലിയന്‍ ബില്‍ഡിംഗ്, ഹോസ്റ്റല്‍ ബില്‍ഡിംഗ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്ന പ്രധാന ഘടകങ്ങള്‍. നിര്‍മാണം തുടങ്ങി ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കിറ്റ്കോയെ പദ്ധതിയുടെ എസ്പിവി ആയി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, പദ്ധതി കിറ്റ്കോയ്ക്ക് തുടങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് കായിക വകുപ്പിന് കീഴിലെ സ്പോട്സ് കേരള ഫൗണ്ടേഷനേയാണ് നിലവില്‍ (എസ് കെ എഫ്) എസ്പിവിയായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഇറാന്‍റെ കറന്‍സി കൂപ്പുകുത്തി; പ്രതിഷേധിച്ച് തെരുവിലിറങ്ങി ആയിരങ്ങള്‍

യുവതിയുടെ ദേഹത്ത് ലഹരി ഒളിപ്പിച്ച് കുഞ്ഞുമായി യാത്ര; കണ്ണൂരിൽ ദമ്പതികൾ അറസ്റ്റിൽ

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പാ തട്ടിപ്പ് കേസ്; പി.വി. അൻവർ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവില്ല

ആലുവയിൽ ആക്രിക്കടയിൽ തീപിടിത്തം; വൻ നാശനഷ്ടം

''ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തെ വികലമാക്കി''; കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച ചിത്രത്തിനെതിരേ കലക്റ്റർക്ക് പരാതി