വീണ്ടും പാറകൾ ഇടിയുന്നു; രക്ഷാദൗത്യം താത്ക്കാലികമായി നിർത്തിവച്ചു
കോന്നി: പത്തനംതിട്ട കോന്നി പയ്യാമണ്ണിലുണ്ടായ പാറമട അപകടത്തിൽ രക്ഷാദൗത്യം താത്കാലികമായി നിർക്കിവച്ചു. ക്വാറിയിൽ നിന്നു വീണ്ടും പാറകൾ ഇടിയുന്ന സാഹചര്യത്തിലാണ് തീരുമാനം.
ആലപ്പുഴയിൽ നിന്ന് ഉയർന്ന ശേഷിയുള്ള ക്രെയിൻ കൊണ്ടുവരും. അതിനു ശേഷമായിരിക്കും രക്ഷാപ്രവർത്തനം പുനഃരാരംഭിക്കുക. ക്രെയിൻ 2 മണിക്കൂറിനുള്ളിൽ എത്തിക്കുമെന്നാണ് വിവരം.
രാവിലെ പ്രത്യേക റോപ്പുകള്‍ ഉപയോഗിച്ച് ഹിറ്റാച്ചി കിടക്കുന്ന സ്ഥലത്തെത്തി ദൗത്യസംഘത്തിലെ നാല് പേർ പരിശോധന നടത്തി. മണ്ണുമാന്തി യന്ത്രത്തിന്‍റെ ക്യാബിന് മുകളില്‍ വലിയ പാറകൾ മൂടിയ നിലയിലാണ്. രണ്ടു തൊഴിലാളികളായിരുന്നു ഹിറ്റാച്ചിക്കുള്ളിൽ കുടുങ്ങിയത്. അതിൽ ഒരാളുടെ മൃതദേഹം തിങ്കളാഴ്ച പുറത്തെടുത്തിരുന്നു.