തൃശൂർ: പീച്ചി ഡാമിന്‍റെ റിസർവോയറിൽ 4 പെൺകുട്ടികൾ കാൽ വഴുതിവീണ് അപകടം. കുട്ടികൾ വെള്ളത്തിൽ മുങ്ങി താഴ്ന്നതു കണ്ട നാട്ടുകാർ ഇവരെ കരയ്‌ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പാറയിൽ കാൽവഴുതിയാണ് ഇവർ വീണത്. സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഇവർ പീച്ചി ഡാം സന്ദർശിക്കാനെത്തിയതായിരുന്നു.