സിഎംആർ എക്സാലോജിക് കേസിലെ ഹർജിക്കാരന് പിഴ
കൊച്ചി: സിഎംആർ എക്സാലോജിക് കേസിലെ ഹർജിക്കാരന് ഹൈക്കോടതി പിഴ ചുമത്തി. കേസിലെ ഹർജിക്കാരൻ എം.ആർ. അജയനാണ് മൂന്ന് കേസുകളിൽ 10,000 രൂപ വീതം പിഴ ചുമത്തിയത്. ക്രിസ്മസ് അവധിക്ക് ശേഷം മറ്റൊരു ദിവസത്തേക്ക് പരിഗണിക്കാനായി മാറ്റിയിരുന്ന ഹർജികൾ അവധിക്കാല ബെഞ്ചിന്‍റെ മുന്നിലെത്തിയോടെയാണ് അനാവശ്യ തിടുക്കം കാട്ടിയെന്ന് ആരോപിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജിക്കാരന് പിഴയിട്ടത്.
ചൊവ്വാഴ്ച എം.ആർ. അജയന്‍റേതായി മൂന്ന് ഹർജികളാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ മുൻപാകെ എത്തിയത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ കകഷിചേരാനുള്ള അപേക്ഷയായിരുന്നു ഒന്ന്. മാസപ്പടി കേസായിരുന്നു രണ്ടാമത്തേത്. കൂടാതെ മറ്റൊരു കേസും അജയന്‍റേതായി കോടതിയുടെ മുന്നിലെത്തി. ഇതോടെയാണ് ഹർജിക്കാരൻ അനാവശ്യതിടുക്കം കാട്ടിയതായി ചൂണ്ടിക്കാട്ടി കോടതി പിഴ ചുമത്തിയത്.
ചൊവ്വാഴ്ച രാവിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ സിറ്റിങ് ഉണ്ടായിരുന്നില്ല. ജസ്റ്റിസ് ധർമാധികാരി ആയിരുന്നു രാവിലെത്തെ സിറ്റിങ് നടത്തേണ്ടതായിരുന്നു. എന്നാൽ അദ്ദേഹം ഉണ്ടായിരുന്നില്ല. പിന്നീട് ഉച്ചയ്ക്ക് ശേഷം ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ ആണ് ഡിവിഷൻ ബെഞ്ചിന്‍റെ അധ്യക്ഷനായി വന്നത്. ഈ ഘട്ടത്തിലാണ് മൂന്ന് ഹർജികളും കോടതിയുടെ മുന്നിലെത്തിയത്.