സാമൂഹ്യ സുരക്ഷ പെൻഷൻ മസ്റ്ററിങ് ജൂൺ 25 മുതൽ 
Kerala

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിന് ഉത്തരവായി; വിതരണം ഈ മാസം 11 മുതൽ

ഓണക്കാല ചെലവുകൾക്കായി 3000 കോടി രൂപ ധന വകുപ്പ് കടമെടുത്തു

തിരുവനന്തപുരം: ഓണം പ്രമാണിച്ച് 2 മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ ഉത്തരവായി. നടപ്പ് മാസത്തെ തുകയും കുടിശിക ഗഡുവിൻ ഒരു ഗഡുവുമായി 3200 രൂപ ഈ മാസം 11 മുതൽ ഓണത്തിന് മുൻപായി നൽകി തീർക്കാനാണ് സർക്കാർ തീരുമാനം.

ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുകയിൽ 4,500 കോടി രൂപ കൂടി അനുവദിച്ച് കിട്ടിയതോടെ മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണനകൾക്ക് പണം വകയിരുത്താനാണ് ധനവകുപ്പ് തീരുമാനം. അറുപത് ലക്ഷത്തോളം ആളുകൾക്ക് 3,200 രൂപ വീതം ഓണത്തിന് മുൻപ് ലഭിക്കും വിധമാണ് ക്രമീകരണം.

ഓണക്കാല ചെലവുകൾക്കായി 3000 കോടി രൂപ ധന വകുപ്പ് കടമെടുത്തു. 60 ലക്ഷം പെൻഷൻകാർക്ക് 3200 രൂപ വീതം ഓഗസ്റ്റ് അവസാനത്തോടെ വിതരണം തുടങ്ങും. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്.

5 മാസത്തെ കുടിശികയിൽ രണ്ട് മാസത്തെ ഈ സാമ്പത്തിക വർഷവും ബാക്കി 3 മാസത്തെ അടുത്ത സാമ്പത്തിക വർഷവും കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണനാ ക്രമത്തിൽ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ഓണക്കാലത്ത് ഒരുമാസത്തെ കുടിശിക കൂടി ചേർത്ത് നടപ്പ് മാസത്തെ പെൻഷൻ അനുവദിക്കുന്നത്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ