കേരള സർവകലാശാല

 
Kerala

സമരക്കാർ കേരള സർവകലാശാലയെ യുദ്ധകളമാക്കി; വിദ‍്യാർഥി പ്രക്ഷോഭം തടയണമെന്ന് ആവശ‍്യപ്പെട്ട് പൊതുതാത്പര‍്യ ഹർജി

എസ്എഫ്ഐ, എഐഎസ്എഫ്, കെഎസ്‌യു ഉൾപ്പെടെയുള്ള സംഘടനകളെ എതിർകക്ഷിയാക്കി ഹൈക്കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്

Aswin AM

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിദ‍്യാർഥി പ്രക്ഷോഭം തടയണമെന്നാവശ‍്യപ്പെട്ട് എറണാകുളം സ്വദേശി പൊതുതാത്പര‍്യ ഹർജി സമർപ്പിച്ചു. എസ്എഫ്ഐ, എഐഎസ്എഫ്, കെഎസ്‌യു ഉൾപ്പെടെയുള്ള സംഘടനകളെ എതിർകക്ഷിയാക്കി ഹൈക്കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

സർവകലാശാലയെ സമരക്കാർ യുദ്ധകളമാക്കിയെന്നും സുരക്ഷ ഉറപ്പാക്കുന്നതിനായി ഡിജിപിക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ‍്യം.

വിദ‍്യാർഥികളുടെ മൗലികാവകാശങ്ങൾ സമരക്കാർ നിഷേധിക്കുന്നുവെന്നും സർവകലാശാലയിലെ തുടർ‌ച്ചയായ സമരങ്ങൾ 2017ലെ കോടതി ഉത്തരവ് പ്രകാരം ലംഘനമാണെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ഹൈക്കോടതി ഹർജി തിങ്കളാഴ്ച പരിഗണിച്ചേക്കും.

"ശബരിമല സ്വർണക്കൊള്ള തിരിച്ചടിച്ചു": സിപിഎം

സ്മൃതി- ഷഫാലി സഖ‍്യം ചേർത്ത വെടിക്കെട്ടിന് മറുപടി നൽകാതെ ലങ്ക; നാലാം ടി20യിലും ജയം

10,000 റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഇനി സ്മൃതിയും; സാക്ഷിയായി കേരളക്കര

ദ്വദിന സന്ദർശനം; ഉപരാഷ്ട്രപതി തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും

മുഖ‍്യമന്ത്രിക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ എഐ ചിത്രം; എൻ. സുബ്രമണ‍്യനെ വീണ്ടും ചോദ‍്യം ചെയ്യും