Kerala

പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് നാടിന് അപമാനം; പി.സി ജോർജ്

കോട്ടയം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ പിണറായി വിജയനും ഇ.ഡി യുടെ കസ്റ്റഡിയിലാകാൻ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ തുടരുന്നത് കേരളത്തിന്  അപമാനമാണെന്നും മുൻ എം.എൽ.എ പി.സി. ജോർജ്. കേരളത്തിലെ ഓരോ പൗരനേയും ഒന്നര ലക്ഷം രൂപ കടക്കെണിയിലാക്കിയ പിണറായി വിജയൻ ഭരണത്തെ ആഘോഷമാക്കുകയാണെന്നും ജോർജ് കോട്ടയം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.

സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ പണമില്ലാത്തതുകൊണ്ട് സഹകരണ ബാങ്കുകളെ ഉപയോഗപ്പെടുത്താൻ ശ്രമം നടത്തുന്ന ധനകാര്യ മന്ത്രിയുടെ ഗതികേട് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. കടമെടുക്കുന്ന പണം പ്രത്യുൽപാദന മേഖലയിൽ ചെലവഴിക്കുന്നതിനു പകരം ആഡംബരങ്ങൾക്കും ഭരണ ധൂർത്തിനും വേണ്ടി ചെലവാക്കുന്നു. കേരളം വലിയ സാമ്പത്തിക തകർച്ചയെയും വികസന മുരടിപ്പിനെയും നേരിടുമ്പോഴും ആഡംബര ചെലവുകൾ കുറയ്ക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും ജോർജ് ആരോപിച്ചു.

സ്വർണ കള്ളക്കടത്ത് കേസിലും, വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ കേസിലും എൻഫോഴ്‌സ് ഡയറക്ടറേറ്റ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്വർണ കള്ളക്കടത്ത് കേസിലും ലൈഫ് മിഷൻ കോഴ കേസിലും ശിവശങ്കർ ഉൾപ്പെടയുള്ളവരുടെ പങ്കാളിത്തം വെളിവായിട്ടുള്ളത്. ആ മൊഴിയിൽ യു.എ.ഇ യിൽ നിന്നുള്ള സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്കാളിത്തം വളരെ വ്യക്തമായി തെളിയുന്നുണ്ട്.

യു.എ.ഇ കോൺസുലേറ്റിൽ നയതന്ത്ര പാഴ്സൽ എന്ന നിലയിൽ എത്തിയ 30 കിലോഗ്രാം സ്വർണം ശിവശങ്കർ തന്നെ നേരിട്ട് ഇടപെട്ടാണ് കൈപ്പറ്റിയിരുന്നത്. ഇത്തരത്തിൽ 29 തവണ സ്വർണ കള്ളക്കടത്ത് ഇടപാട് നടത്തിയതായിട്ടാണ് മനസ്സിലായിട്ടുള്ളത്. ഈ കാര്യത്തിൽ മുഖ്യമന്ത്രിയുടെയും മകളുടെയും പങ്കാളിത്തം സ്വപ്ന ഉറപ്പിച്ചു പറയുന്നുണ്ടെന്നും ജോർജ് പറഞ്ഞു.  ശിവശങ്കർ അറസ്റ്റിലായതോടു കൂടി മുഖ്യമന്ത്രിയും ഇ.ഡിയുടെ കസ്റ്റഡിയിൽ ആകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. ഈ അപമാനഭാരം കൂടി കേരള ജനതയ്ക്ക് നൽകാതെ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാണ് അഭ്യർഥിക്കാനുള്ളതെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.

ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിൽ കേസെടുത്ത് പൊലീസ്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; സംയുക്ത സംഘടനകൾ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

കോട്ടയത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

പവർകട്ടും വോൾട്ടേജ് ക്ഷാമവും: നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ നിർമ്മാണ വ്യാപാര മേഖല പ്രതിസന്ധിയില്‍

ബാൻഡ് വാദ്യത്തിനിടെ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു