മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ  
Kerala

സംസ്ഥാനത്തെ 18 യുഡിഎഫ് എംപിമാരുടെ പ്രവർത്തനം ബിജെപിക്കൊപ്പമെന്ന് തെളിയിച്ചു; മുഖ്യമന്ത്രി

പാലക്കാട്: സംസ്ഥാനത്തെ യുഡിഎഫ് എംപിമാരുടെ പ്രവർത്തനം അവർ ബിജെപിക്കൊപ്പമാണെന്ന് തെളിയിക്കുന്നതായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എവിജയരാഘവന്‍റെ പട്ടാമ്പി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം മേലേപട്ടാമ്പിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിനു വേണ്ടി കഴിഞ്ഞ അഞ്ചുവർഷക്കാലം ഒരക്ഷരം പാർലമെന്‍റിൽ ഉരിയാടൻ യുഡിഎഫ് എംപിമാർ തയാറായില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കേരലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്ത് ഒന്നിച്ചു പോയി ധനമന്ത്രിയെ കാണാമെന്ന് എംപിമാർ സമ്മതിച്ചതായിരുന്നു.

അതിനായി സർക്കാർ നിവേദനവും തയാറാക്കി. എന്നാൽ ആ നിവേദനത്തിന്‍റെ തുടക്കത്തിൽ കേരള സർക്കാരിന്‍റെ കൊടുകാര്യസ്ഥത മൂലമാണ് ഇത്തരമൊരു അവസ്ഥയുണ്ടായതെന്ന് എഴുതിവയ്ക്കണമെന്ന് എംപിമാർ ആവശ്യപ്പെച്ചു. ഇവരുടെ ഇത്തരത്തിലുള്ള പ്രവർത്തനം കേരളത്തിന്‍റെ താത്പര്യം സംരക്ഷിക്കുന്നതായിരുന്നോയെന്നും മുഖ്യമന്ത്രി ആരാഞ്ഞു.

കോവാക്സിൻ എടുത്തവരിലും ശ്വസന, ആർത്തവ സംബന്ധമായ പാർശ്വഫലങ്ങൾ: പഠനം

പന്തീരാങ്കാവ് ഗാർഹിക പീഡനം: സി ഐ യെ ബലിയാടാക്കിയതിൽ സേനയിൽ അമർഷം

സിഎഎ ബാധിക്കുമോ? ബോൻഗാവിന് കൺഫ്യൂഷൻ

വോട്ടെണ്ണലിന് ശേഷം കോൺഗ്രസ് പുനഃസംഘടന

കെജ്‌രിവാളിന്‍റെ സ്റ്റാ‌ഫിനെതിരേ പരാതി നൽകി എംപി സ്വാതി മലിവാൾ; എഫ്ഐആർ ഫയൽ ചെയ്തു