Kerala

'പായ്ക്കപ്പലിൽ ലോകം ചുറ്റി കേരളത്തിന്‍റെ യശസ്സ് വാനോളമുയർത്തിയ അഭിലാഷ് ടോമിക്ക് അഭിനന്ദനങ്ങൾ'

മഹാസമുദ്രങ്ങൾ താണ്ടിയുള്ള ഈ ഒറ്റയാൻ പായ്ക്കപ്പൽ മത്സരത്തിൽ രണ്ടാം തവണയാണ് അഭിലാഷ് പങ്കെടുക്കുന്നത്

തിരുവനന്തപുരം: പായ്ക്കപ്പലിൽ ലോകം ചുറ്റി ചരിത്രം കുറിച്ച മലയാളി നാവികൻ അഭിലാഷ് ടോമിക്ക് അഭിനന്ദനങ്ങളർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പായ്ക്കപ്പലിൽ ലോകം ചുറ്റുന്ന ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ രണ്ടാമതെത്തി കേരളത്തിന്‍റെ യശസ്സ് വാനോളമുയർത്തിയ അഭിലാഷ് ടോമിക്ക് അഭിനന്ദനങ്ങളെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം.........

പായ്ക്കപ്പലിൽ ലോകം ചുറ്റുന്ന ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ രണ്ടാമതെത്തി കേരളത്തിന്‍റെ യശസ്സ് വാനോളമുയർത്തിയ അഭിലാഷ് ടോമിക്ക് അഭിനന്ദനങ്ങൾ. ഗോൾഡൻ ഗ്ലോബ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി. 2022 സെപ്റ്റംബറിലാരംഭിച്ച അഭിലാഷിന്റെ യാത്ര 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമെടുത്താണ് പൂർത്തിയായത്.

മഹാസമുദ്രങ്ങൾ താണ്ടിയുള്ള ഈ ഒറ്റയാൻ പായ്ക്കപ്പൽ മത്സരത്തിൽ രണ്ടാം തവണയാണ് അഭിലാഷ് പങ്കെടുക്കുന്നത്. 2018 ലെ അദ്ദേഹത്തിന്റെ പര്യടനം ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ വഞ്ചി തകർന്നതോടെ അവസാനിക്കുകയായിരുന്നു. ഗോൾഡൻ ഗ്ലോബ് മത്സരത്തിന്റെ രണ്ടാം പതിപ്പിൽ വീണ്ടുമിറങ്ങുകയും വിജയം കൈവരിക്കുകയും ചെയ്ത അഭിലാഷിന്റെ ഇച്ഛാശക്തി പ്രശംസനീയമാണ്. അദ്ദേഹത്തിന് ഭാവിയിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനാവട്ടെയെന്ന് ആശംസിക്കുന്നു.

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ