പിണറായി വിജയൻ

 
Kerala

പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ്

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മരുമകനും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്, സിഎംആർഎൽ എംഡി ശശിധരൻ കർത്താ എന്നിവരുടെ വീടുകളിൽ ഇഡി റെയ്ഡ്. പിണറായിയുടെ മകൾ വീണയെ ചോദ്യം ചെയ്തു

Thiruvananthapuram Bureau

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തെ വാടക വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്റ്റേറ്റ് ഉദ്യോഗസ്ഥരുടെ പരിശോധന. പിണറായി വിജയന്‍റെ മകൾ വീണ ഉൾപ്പെട്ട സിഎംആർഎൽ - എക്സാലോജിക് മാസപ്പടി കേസുമായി മുന്നോട്ടു പോകാൻ ഹൈക്കോടതി ചൊവ്വാഴ്ച അനുമതി നൽകിയതിനു പിന്നാലെയാണ് നടപടി.

കേരളത്തിലെ പത്തിടങ്ങളിലും ബംഗളൂരുവിലെ രണ്ടിടങ്ങളിലുമാണ് ബുധനാഴ്ച രാവിലെ ആറു മണിക്ക് ഒരേ സമയം റെയ്ഡ് തുടങ്ങിയത്. വീണയുടെ ഭർത്താവ് പി.എ. മുഹമ്മദ് റിയാസ് എംഎൽഎയുടെ കോഴിക്കോട്ടെ വീട്ടിലും പരിശോധന നടക്കുന്നു. കേസുമായി ബന്ധപ്പെട്ട് വീണയെ ചോദ്യം ചെയ്തതായും സൂചന.

ഇതു കൂടാതെ സിഎംആർഎൽ എംഡി ശശിധരൻ കർത്താ, സീനിയർ മാനെജർ ചന്ദ്രശേഖരൻ എന്നിവരുടെ വീടുകളിലും പരിശോധന നടത്തുന്നു. വീണയുടെ കമ്പനിയായ എക്സാലോജിക്കിന്‍റെ ബംഗളൂരുവിലെ ഓഫിസിലും റെയ്ഡ് നടത്തുന്നുണ്ട്.

മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങളില്ലാതെ വോട്ടർപട്ടികയിൽ പേര് ചേർക്കാനാവില്ല, പുതിയ നിബന്ധനയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

കള്ളാടി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം, നിർമാണ കമ്പനി തന്നെ നഷ്ടപരിഹാരം നൽകുമെന്ന് ടി. സിദ്ദിഖ്

ഇനിയില്ല സംഗീതമാധുര്യം, അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി; ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട

നെഹ്റു ട്രോഫി വള്ളം കളി; സമ്മാനതുക വർധിപ്പിച്ചു, ഒന്നാം സമ്മാനം 25 ലക്ഷം

ആറു മാസമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി, അച്ഛന്‍റെ പരാതിയിൽ ഡോക്‌ടർക്കെതിരേ കേസ്