പിണറായി വിജയൻ

 
Kerala

വന്യജീവി ആക്രമണം: 2 ആഴ്ചയ്ക്കുള്ളിൽ 6 പേരുടെ ജീവൻ നഷ്ടപ്പെട്ടു, അടിയന്തര ഇടപെടൽ ആവശ‍്യമാണെന്ന് പിണറായി വിജയൻ

ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പിണറായി വിജയൻ പ്രതികരിച്ചത്

Aswin AM

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചു വരുന്ന വന‍്യജീവി ആക്രമണത്തിൽ ഉത്തരവാദിത്ത പൂർ‌ണമായ സമീപനം സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

സർക്കാർ മാറിയത് കാട്ടാന അറിഞ്ഞിട്ടില്ലെന്ന വനംവകുപ്പ് മന്ത്രിയുടെ പ്രതികരണം അങ്ങേയറ്റം ലാഘവപൂർണമായ മറുപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി വിജയൻ രംഗത്തെത്തിയത്.

ഫെയ്സ്ബുക്ക് കുറുപ്പിന്‍റെ പൂർണ രൂപം

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കുറേക്കൂടി ഉത്തരവാദിത്ത പൂർണ്ണമായ സമീപനം സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഈ വിഷയം കഴിഞ്ഞ ദിവസം ഉന്നയിച്ചപ്പോൾ സർക്കാർ മാറിയത് കാട്ടാന അറിഞ്ഞിട്ടില്ലെന്ന അങ്ങേയറ്റം ലാഘവപൂർണമായ മറുപടിയാണ് വനംമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.

രണ്ടാഴ്ചക്കുള്ളിൽ ആറു പേരുടെ ജീവനാണ് സംസ്ഥാനത്ത് നഷ്ടപ്പെട്ടത്. ഏറ്റവും ഒടുവിലത്തെ സംഭവം വയനാട്ടിലാണ്. വയനാട് കാട്ടിക്കുളത്ത് രാജുവാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ സംഭവസ്ഥലത്ത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ എത്തുന്നതിനോ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനോ ഒരു സംവിധാനവും ഉണ്ടായില്ല എന്ന വിമർശനമാണ് ഉയർന്നു വന്നിട്ടുള്ളത്.

വന്യജീവികൾ ജനവാസ മേഖലയിൽ കടന്നുകയറുന്നത് തടയാനും അക്രമകാരികളെ പിടികൂടാനും തുരത്താനുമൊക്കെയുള്ള സംവിധാനങ്ങളുണ്ട്. ഭരണമാറ്റത്തിന് ശേഷം ഈ രക്ഷാ സംവിധാനങ്ങളുടെ ഫലപ്രദമായ വിന്യാസം ഇല്ലാതായെന്ന് വേണം കരുതാൻ. തുടരേയുള്ള ആക്രമണങ്ങളും ജീവനഷ്ടവും ഇതിന്റെ കൂടി തെളിവാണ്. അരക്ഷിതരായ ജനങ്ങൾക്ക് ഒപ്പം നിൽക്കുകയും അവർക്ക് ആശ്വാസം പകരുകയും ചെയ്യുക എന്നത് സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. ഇതിൽനിന്ന് ഒഴിഞ്ഞുമാറുന്ന സമീപനം ജനവിരുദ്ധമാണ്. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ ഇടപെടൽ എത്രയും പെട്ടെന്ന് ഉണ്ടാകണം.

ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഈ കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിക്കണം. വന്യജീവി ആക്രമണത്തിൽ കൃഷികൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെടുന്നു

'നിങ്ങൾ ഈ പാർട്ടി സെക്രട്ടറി ആ‍യി തുടരുന്ന കാലത്തോളം കണ്ണൂർ ജില്ലയിൽ ഇനിയും പരാജയം ഉണ്ടാകും'; കെ.കെ. രാഗേഷിന് രൂക്ഷ വിമർശനം

വി. ജോയ് ജില്ലാ സെക്രട്ടറിയാകുന്നത് ചോദ്യം ചെയ്ത് മൂന്ന് കമ്മിറ്റി അംഗങ്ങൾ; പരിചയസമ്പന്നനായ നേതാവിനെ വേണമെന്ന് ആവശ്യം

കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി രാജി വയ്ക്കും വരെ പിന്മാറില്ല; രാജ‍്യ വ‍്യാപക പ്രതിഷേധത്തിനൊരുങ്ങി പാറ്റകൾ

പിണറായി വിജയനൊപ്പം ജോലി ചെയ്ത ഉദ‍്യോഗസ്ഥൻ വേണ്ട; വനംവകുപ്പ് പിആർഒയെ സ്ഥലം മാറ്റി മന്ത്രി ഷിബു ബേബി ജോൺ

ഷുഹൈബ് വധക്കേസ്: വിചാരണ നടപടികൾക്ക് സ്റ്റേ