Pineapple farmers in crisis in summer heat
Pineapple farmers in crisis in summer heat 
Kerala

വേനല്‍ച്ചൂടില്‍ വലഞ്ഞ് പൈനാപ്പിള്‍ കര്‍ഷകര്‍

പുനലൂര്‍: വേനല്‍ചൂടില്‍ കൈതച്ചെടികള്‍ ഉണങ്ങി ഉല്പാദനം കുറഞ്ഞതോടെ പൈനാപ്പിള്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായി. പൈനാപ്പിളിന് നിലവില്‍ കിലോക്ക് 40 മുതല്‍ 50 വരെ വിലയുണ്ട്. ഈ സാഹചര്യത്തിലാണ് ഉല്പാദനക്കുറവ് വെല്ലുവിളിയായിരിക്കുന്നത്.

വേനല്‍ച്ചൂടിനെ അതിജീവിക്കാനുള്ള തെങ്ങോലയോ, ഗ്രീന്‍ നെറ്റോ, ഒന്നും ഇത്തവണ ഫലപ്രദമാകുന്നില്ല. കൈതകള്‍ ഉണങ്ങി മഞ്ഞനിറത്തിലാകുകയും വലുതാകാതെ നശിക്കുന്നതും പതിവാണ്. അനുകൂല കാലാവസ്ഥയില്‍ തോട്ടങ്ങളില്‍ നിന്ന് 80 ശതമാനത്തോളം എ ഗ്രേഡ് പൈനാപ്പിള്‍ ലഭിക്കാറുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. എല്ലാ വര്‍ഷവും റമദാന്‍, ഈസ്റ്റര്‍ വിപണികളാണ് കൈതച്ചക്ക വ്യാപാരത്തിന്‍റെ പ്രധാന സമയം.

വരും ദിവസങ്ങളില്‍ മഴ പെയ്തില്ലെങ്കില്‍ ഉല്പാദനത്തില്‍ വന്‍ ഇടിവാകുമെന്നാണ് കര്‍ഷകരുടെ ആശങ്ക. കിഴക്കന്‍ മേഖലയില്‍ ഫാമിങ് കോര്‍പറേഷനില്‍ ഉള്‍പ്പെടെ ഏക്കറുകണക്കിന് ഭൂമിയിലാണ് കൈതച്ചക്ക കൃഷി നടക്കുന്നത്. സാധാരണ പൈനാപ്പിളിന് ഏറ്റവും കൂടുതല്‍ വില ലഭിക്കുന്ന കാലമാണിത്. കരാറെടുത്തും പാട്ടത്തിനെടുത്തുമാണ് കൂടുതല്‍ ആളുകളും കൈകൃഷി നടത്തുന്നത്.

വിദേശയാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രിയും കുടുംബവും തിരിച്ചെത്തി

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

കോഴിക്കോട് 13 കാരിയുടെ മരണം; വെസ്റ്റ്നൈലെന്ന് സംശയം

തീവ്രമഴ മുന്നറിയിപ്പ്: 9 ഇടങ്ങളിൽ യെലോ, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ രാഹുലിന് ജർമ്മൻ പൗരത്വമില്ലെന്ന് സ്ഥിരീകരണം; റെഡ് കോർണർ നോട്ടീസ് ഇറക്കുന്നതും പരിഗണനയിൽ