പ്ലസ് വൺ വിദ‍്യാർഥിനി രക്തസ്രാവം മൂലം മരിച്ചു

 

file image

Kerala

പ്ലസ് വൺ വിദ‍്യാർഥിനി രക്തസ്രാവം മൂലം മരിച്ചു

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Aswin AM

കാസർഗോഡ്: പ്ലസ് വൺ വിദ‍്യാർഥിനി രക്തസ്രാവം മൂലം മരിച്ചു. കാസർഗോഡ് വെള്ളരിക്കുണ്ടിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

രക്തസ്രാവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ വിദ‍്യാർഥിനിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിക്ക് രക്തസ്രാവം ഉണ്ടായത് എങ്ങനെയെന്ന് ഉൾപ്പെടെയുള്ള കാര‍്യങ്ങൾ പൊലീസ് അന്വേഷിച്ചു വരുകയാണ്.

കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാനൊരുങ്ങി വിജയ്, മഹാബലിപുരത്ത് 50 മുറികൾ സജീകരിച്ചു

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിടാൻ പാടില്ലായിരുന്നു; പ്രമീള ശശിധരന് തെറ്റു പറ്റിയെന്ന് ബിജെപി

ഉണ്ണികൃഷ്ണൻ പോറ്റി ബംഗളൂരുവിൽ കോടികളുടെ ഭൂമിയിടപാട് നടത്തിയെന്ന് എസ്ഐടിയുടെ കണ്ടെത്തൽ

മുഖ‍്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സർക്കാർ പരിപാടിയിലേക്ക് ജി. സുധാകരന് ക്ഷണം

65 ലക്ഷം നഷ്ടപരിഹാരം നൽകണം; പി.പി. ദിവ‍‍്യയ്ക്കും പ്രശാന്തനുമെതിരേ മാനനഷ്ട കേസ് ഫയൽ ചെയ്ത് നവീൻ ബാബുവിന്‍റെ കുടുംബം