വോളിബോൾ പരിശീലനത്തിനു ശേഷം കുളിക്കാനിറങ്ങി, അച്ചൻകോവിലാറ്റിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ രണ്ട് സ്കൂൾ വിദ്യാർഥികൾ മുങ്ങി മരിച്ചു. കോന്നി പുതിയകാവ് കടവിലാണ് പ്ലസ് ടു വിദ്യാർഥികൾ മുങ്ങിമരിച്ചത്. സ്കൂളിലെ വോളിബോൾ പരിശീലനത്തിനു ശേഷം കുളിക്കാനായി ഇറങ്ങിയ ഡെനീഷ്, സെബിൻ എന്നിവരാണ് മരിച്ചത്.
മൂന്ന് വിദ്യാർഥികളാണ് കുളിക്കാനിറങ്ങിയത്. വിദ്യാർഥികൾ മുങ്ങിപ്പോകുന്നതു കണ്ട പ്രദേശവാസികൾ ഒരു വിദ്യാർഥിയെ രക്ഷിച്ചു. ഫയർഫോഴ്സ് എത്തുന്നതിനു മുൻപ് നാട്ടുകാർ മറ്റ് വിദ്യാർഥികളേയും പുറത്തെടുത്തു. മൂന്നു പേരെയും കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല.