പയ്യന്നൂർ കോളെജിലെ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം; പൊലീസ് കേസെടുത്തു

 
Kerala

പയ്യന്നൂർ കോളെജിലെ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം; പൊലീസ് കേസെടുത്തു

7 എസ്എഫ്ഐ പ്രവർത്തകർക്കെതിരേയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്

Aswin AM

കണ്ണൂർ: എസ്എഫ്ഐ പ്രവർത്തകർക്കെതിരേ പൊലീസ് കേസെടുത്തു. പയ്യന്നൂർ കോളെജിലുണ്ടായ എസ്എഫ്ഐ- കെഎസ്‌യു സംഘർഷത്തെത്തുടർന്നാണ് നടപടി. സംഘർഷത്തിൽ പരുക്കേറ്റ കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ് ചാൾസ് സണ്ണിയുടെ പരാതിയെത്തുടർന്ന് 7 എസ്എഫ്ഐ പ്രവർത്തകർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

എസ്എഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് പയ്യന്നൂർ കോളെജിൽ തിങ്കളാഴ്ച മുതൽ കെഎസ്‌യു പ്രവർത്തകർ‌ അനിശ്ചിത കാലം പഠിപ്പു മുടക്ക് സമരം പ്രഖ‍്യാപിച്ചു. കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ് ചാൾസ് സണ്ണിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ഹഫാം ഫൈസലിനും സംഘർഷത്തിൽ പരുക്കേറ്റതിനെത്തുടർന്ന് ചികിത്സയിലാണ്.

പുലർച്ചെ രഹസ്യ ഡിസിചാർജ്; മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്ത മന്ത്രി വീട്ടിൽ!

ബ്രഹ്മപുരത്ത് മന്ത്രിമാർ തമ്മിൽ മാലിന്യത്തർക്കം

നിയമസഭാ തെരഞ്ഞെടുപ്പ്: ഐപിഎൽ മത്സരക്രമത്തിൽ അനിശ്ചിതത്വം

ഗോവൻ മാതൃകയിൽ ഇനി കേരളത്തിന്‍റെ സ്വന്തം കെ-ഫെനി | Video

ഇന്ത്യ സുസജ്ജം: പാക് ആണവ ഭീഷണിയെ ഭയക്കുന്നില്ലെന്ന് വെസ്റ്റേൺ ആർമി കമാന്‍ഡർ