മണ്ണിടിച്ചിലിൽ തകർന്ന ബിജുവിന്‍റെയും സന്ധ്യയുടെയും വീട്.

 
Kerala

അടിമാലി മണ്ണിടിച്ചിൽ: പൊലീസ് കേസെടുത്തു

വിശദമായ അന്വേഷണം നടന്ന ശേഷമായിരിക്കും എൻഎച്ച്എഐയെ കേസിൽ പ്രതി ചേർക്കണമോയെന്നത് അടക്കമുള്ള കാര‍്യത്തിൽ തീരുമാനമെടുക്കുക

Aswin AM

അടിമാലി: അടിമാലിയിലുണ്ടായ മണ്ണിടിച്ചിലിൽ 45 കാരനായ ബിജു മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കേസെടുത്തുവെങ്കിലും ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല. വിശദമായ അന്വേഷണം നടന്ന ശേഷമായിരിക്കും എൻഎച്ച്എഐയെ കേസിൽ പ്രതി ചേർക്കണമോയെന്നത് അടക്കമുള്ള കാര‍്യത്തിൽ തീരുമാനമെടുക്കുക. ദേശീയപാത നിർമാണത്തിനായി അശാസ്ത്രീയമായി മണ്ണെടുത്തതു മൂലമാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായതെന്ന് ആരോപണമുണ്ട്.

കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷം വീട് കോളനി ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മണ്ണിടിച്ചിലിലായിരുന്നു ബിജു മരിച്ചത്. മണ്ണിടിച്ചിലിനെത്തുടർന്ന് ഭാര‍്യ സന്ധ‍്യയ്ക്ക് പരുക്കേറ്റിരുന്നു.

മണ്ണിടിച്ചിലിൽപ്പെട്ട് മരിച്ച ബിജു.

കൂമ്പാൻ പാറയിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ ബിജുവിനെയും സന്ധ്യയെയും അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയ സന്ധ്യയെ വിദഗ്ധ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ അത‍്യാഹിത വിഭാഗത്തിൽ തുടരുകയാണ് സന്ധ‍്യ.

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ; അപേക്ഷ നൽകി

കോന്നിയിൽ പതിമൂന്നുകാരിക്ക് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം; 6 പേർക്കെതിരേ കേസ്, പ്രതികളിലൊരാൾ പെൺകുട്ടി

കുടുംബസമേതം ലണ്ടനിലേക്ക് യാത്ര തിരിച്ച് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ; വിമാനത്താവളത്തിൽ ഗതാഗത കുരുക്ക്

ബസ് സ്റ്റാൻഡിൽ യുവാവിന്‍റെ അസഭ്യവർഷം; പേപ്പർ സ്പ്രേ പ്രയോഗം നടത്തി ട്രാഫിക് പൊലീസ്

ബലൂചിസ്ഥാനിൽ ചാവേറാക്രമണം: 30 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടുവെന്ന് ബലൂച് ലിബറേഷൻ ആർമി