ആന്‍റോ അഗസ്റ്റിൻ
കൊച്ചി: മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന വിവാദത്തിൽ മലയാളം വാർത്താ ചാനലായ റിപ്പോർട്ടർ ടിവിയുടെ കൊച്ചിയിലെ ആസ്ഥാനത്ത് നടത്തിയ പൊലീസ് പരിശോധനയിൽ ഡോളർ കണ്ടെടുത്തതായി റിപ്പോർട്ടുകൾ. വിദേശ ബാങ്കുകളുടെ എടിഎം കാർഡുകൾ ഉൾപ്പെടെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.
അതേസമയം, ആന്‍റോ അഗസ്റ്റിന്‍റെ വയനാട്ടിലെ വീട്ടിൽ 13 മണിക്കൂർ പൊലീസ് നടത്തിയ പരിശോധനയിൽ നിന്നും മൊബൈൽ ഫോൺ, ലാപ്ടോപ്, ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക് വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഇതുകൂടാതെ 43 ലിറ്റർ വിദേശമദ‍്യവും പിടികൂടിയിരുന്നു.
പരിശോധന വാർത്താ പ്രവർത്തനങ്ങളെ തടസപ്പെടുത്തിയെന്ന് ചാനൽ ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരുടെയും മറ്റ് ജീവനക്കാരുടെയും മൊബൈൽ ഫോണുകൾ കൊണ്ടുപോയതായി ചാനൽ അറിയിച്ചു. സാധാരണയായി മാധ്യമപ്രവർത്തകരും സാങ്കേതിക വിഭാഗം ജീവനക്കാരും മാത്രം പ്രവർത്തിക്കുന്ന ന്യൂസ് ഡെസ്കിലാണ് പരിശോധന നടത്തിയതെന്നും ചാനൽ വ്യക്തമാക്കിയിരുന്നു.