സംസ്ഥാനത്ത് വീണ്ടും പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യ 
Kerala

സംസ്ഥാനത്ത് വീണ്ടും പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യ

മരിച്ചത് ആലപ്പുഴയിലെയും വയനാട്ടിലെയും സിവിൽ പൊലീസ്

ആലപ്പുഴ/ വയനാട് : സംസ്ഥാനത്ത് വീണ്ടും പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യ. വയനാട്ടിലെയും ആലപ്പുഴയിലെയും രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരാണ് ആത്മഹത്യ ചെയ്തത്. വയനാട് പുൽപ്പള്ളിയിലെ പട്ടാണിക്കൂപ്പ് മാവേലിപുത്തന്‍പുരയില്‍ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ജിന്‍സണെയാണ് വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിൻസൺ ഒരു വർഷത്തോളമായി സസ്പെൻഷനിലാണ്.

ഞായറാഴ്ച‍യാണ് ജിൻസണെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം വാതിലടച്ച് മുറിയ്ക്കുള്ളില്‍ പോയ ജിന്‍സണ്‍ വൈകുന്നേരമായിട്ടും പുറത്തേക്ക് വരാത്തതിനാൽ ബന്ധുക്കളെത്തി വാതില്‍ ചവിട്ടിതുറന്ന് നോക്കുമ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആലപ്പുഴയിലും പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പുളിങ്കുന്ന് സ്റ്റേഷനിലെ സിപിഒ സജീഷാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കൈനടിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ദേശീയപാതയിലെ പെട്രോൾ പമ്പുകളിൽ 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നൽകണം: കോടതി

പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹർജിയിൽ കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം തേടി

"സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്നത് രാഷ്ട്രീയ പാപ്പരത്തം''; കെ.ജെ. ഷൈൻ

24 മണിക്കൂറിനിടെ ഛത്തീസ്ഗഢിൽ 2 ഏറ്റുമുട്ടൽ; 5 മാവോയിസ്റ്റുകളെ വധിച്ചു

സൈബർ ആക്രമണം; നടി റിനി ആൻ ജോർജിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു