കെ.ജെ. ഷൈൻ

 
Kerala

സൈബർ ആക്രമണം നേരിടുന്നു; കെ.ജെ. ഷൈനിന്‍റെ പരാതിയിൽ പൊലീസ് മൊഴിയെടുത്തു

സമൂഹമാധ‍്യമങ്ങളിലും മറ്റു ചില മാധ‍്യമങ്ങളിലും നടക്കുന്ന പ്രചാരണങ്ങൾക്കെതിരേ ഷൈൻ പരാതി നൽകിയിരുന്നു

Aswin AM

കൊച്ചി: സൈബർ ആക്രമണം നേരിടുന്നുവെന്ന സിപിഎം നേതാവ് കെ.ജെ. ഷൈനിന്‍റെ പരാതിയിൽ പൊലീസ് മൊഴിയെടുത്തു. സമൂഹമാധ‍്യമങ്ങളിലും മറ്റു ചില മാധ‍്യമങ്ങളിലും നടക്കുന്ന പ്രചാരണങ്ങൾക്കെതിരേ ഷൈൻ പരാതി നൽകിയിരുന്നു. ഇതിലാണ് നിലവിൽ പൊലീസ് മൊഴിയെടുത്തിരിക്കുന്നത്.

ഇടതുപക്ഷ എംഎൽഎയുമായി ബന്ധപ്പെടുത്തിയായിരുന്നു പ്രചാരണം. ഇതിനെതിരേ മുഖ‍്യമന്ത്രിക്കും വനിതാ കമ്മിഷനും ഡിജിപിക്കുമായിരുന്നു ഷൈൻ പരാതി നൽകിയത്. അപവാദ പ്രചാരണങ്ങൾ നടത്തിയ ആരെയും വെറുതെ വിടില്ലെന്ന് നേരത്തെ ഷൈൻ വ‍്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ അറിവോടയാണ് തനിക്കെതിരേയുണ്ടായ സൈബർ ആക്രമണമെന്നായിരുന്നു നേരത്തെ ഷൈൻ ആരോപിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ