KK Shailaja 
Kerala

24 പേരുടെ മൊഴിയെടുത്തു, പരിശോധന ഫലങ്ങൾ ലഭിച്ചിട്ടില്ല; കാഫിർ സ്ക്രീൻഷോട്ട് കേസിൽ പൊലീസ് റിപ്പോർട്ട്

വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.കെ. ശൈലജയെ കാഫിർ എന്ന് വിശേഷിപ്പിച്ച് സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്താൻ പൊലീസിന് ഇത് വരെ സാധിച്ചിട്ടില്ല

Namitha Mohanan

വടകര: കാഫിർ സ്ക്രീൻഷോട്ട് കേസിൽ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. ഇന്ന് രാവിലെ സിനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ മുഖേനയാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണം പുരോഗമിക്കുന്നതായും 24 പേരെ ചോദ്യം ചെയ്തതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

കേസ് 29 ന് കോടതി വീണ്ടും പരിഗണിക്കും. ഇടത് സൈബർ ഗ്രൂപ്പുകളുടെ അഡ്മിൻമാരുടേയും മുഹമ്മദ് കാസിമിന്‍റേയും ഫോണുകളാണ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ഇതിന്‍റെ ശാസ്ത്രീയ പരിശോധന ഫലങ്ങൾ ഇത് വരെ ലഭിച്ചിട്ടില്ല.

വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.കെ. ശൈലജയെ കാഫിർ എന്ന് വിശേഷിപ്പിച്ച് സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്താൻ പൊലീസിന് ഇത് വരെ സാധിച്ചിട്ടില്ല. കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചെന്ന പേരിൽ പ്രതി ചേർക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം ഹൈക്കോടതിയെ സമീപിച്ചെങ്കിലും മജിസ്ട്രേട്ട് കോടതിയെ സമീപിക്കാനായിരുന്നു കോടതി നിർദേശം. ഇതനുസരിച്ചാണ് കാസിം അന്വേഷണം എങ്ങുമെത്തിയില്ലെന്നു ചൂണ്ടിക്കാട്ടി വടകര കോടതിയെ സമീപിച്ചത്.

കാഫിർ സ്ക്രീൻഷോട്ടിൽ വീണ്ടും അന്വേഷണം; കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ എസ്ഐടി

മമത ബാനർജിക്ക് വൻ തിരിച്ചടി, തൃണമൂലിൽ നിന്ന് പുറത്താക്കിയ ഋതബ്രത ബാനർജി പ്രതിപക്ഷനേതാവ്

വിജയ് കനിഞ്ഞു, തമിഴ്നാട്ടിലെ ഏക രാജ്യസഭാ സീറ്റ് കോൺഗ്രസിന്

കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; 63 പേർക്ക് പരുക്ക്

കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ‌ സത്യപ്രതിജ്ഞ ചെയ്തു