പി.ടി. കുഞ്ഞുമുഹമ്മദ്

 
Kerala

പരാതിയിൽ കഴമ്പുണ്ട്; പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമക്കേസിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

പരാതിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്

Aswin AM

തിരുവനന്തപുരം: സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. പരാതിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. മൊഴിയിൽ പറയുന്ന സമയത്ത് സംവിധായകൻ ഹോട്ടലിലുണ്ടായിരുന്നതായും ഇതിനു തെളിവാണ് സിസിടിവി ദൃശ‍്യങ്ങളെന്നുമാണ് പൊലീസ് പറയുന്നത്.

കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ‍്യാപേക്ഷ പരിഗണിക്കവെയാണ് പൊലീസിനോട് തിരുവനന്തപുരം സെഷൻസ് കോടതി റിപ്പോർട്ട് തേടിയത്. കേരള രാജ‍്യാന്തര ചലചിത്രമേളയിലേക്കുള്ള ചിത്രത്തിന്‍റെ സെലക്ഷനിടെ അപമര‍്യാദയായി പെരുമാറിയെന്നാണ് സംവിധായകനെതിരേയുള്ള പരാതി.

ചലചിത്ര പ്രവർത്തകയാണ് പരാതി നൽകിയത്. കഴിഞ്ഞ മാസം ആറിനാണ് വിഷയത്തിനാസ്പദമായ സംഭവം നടക്കുന്നത്. മുഖ‍്യമന്ത്രിക്ക് നൽകിയ പരാതി കന്‍റോൺമെന്‍റ് പൊലീസിന് കൈമാറുകയായിരുന്നു.

രാഹുലിന് ആശ്വാസം; അറസ്റ്റു തടഞ്ഞ ഉത്തരവ് തുടരും, വിശദമായ വാദം കേൾക്കൽ വ്യാഴാഴ്ച

രാജ‍്യതലസ്ഥാനത്ത് മൂടൽ മഞ്ഞ്; മെസിയുടെ ഡൽഹി സന്ദർശനം വൈകും

ചാവേറാകാൻ തയാറെടുപ്പ്; കശ്മീർ സ്വദേശി അറസ്റ്റിൽ

ഡൽഹിയെ മൂടി പുകമഞ്ഞ്; ഓറഞ്ച് അലർട്ട്, നൂറിലധികം വിമാനങ്ങൾ റദ്ദാക്കി

സ്വർണക്കൊള്ള കേസിൽ മുൻമന്ത്രിമാരെ സംരക്ഷിക്കാൻ സർക്കാർ നീക്കം; സർക്കാർ ഒളിച്ചുകളി ജനത്തിന് മനസിലായെന്ന് രമേശ് ചെന്നിത്തല