Kerala

നിയമനക്കോഴ: അഖിലിന്‍റെ പരാതിയിൽ ഹാരിദാസിന്‍റെ മൊഴി നാളെ രേഖപ്പെടുത്തും

പരാതി നൽകിയിട്ടും മന്ത്രിയുടെ ഓഫീസിൽ നിന്ന് കൃത്യമായ പ്രതികരണം ഉണ്ടായില്ലെന്ന് പരാതിക്കാരൻ ആരോപിക്കുന്നു

MV Desk

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ പെഴ്സണൽ സ്റ്റാഫായ അഖിൽ മാത്യൂ മെഡിക്കൽ നിയമനത്തിനായി കോഴവാങ്ങിയെന്നു പരാതി നൽകിയ മലപ്പുറം സ്വദേശി ഹാരിദാസിന്‍റെ മൊഴി കന്‍റോൺമെന്‍റ് പൊലീസ് നാളെ രേഖപ്പെടുത്തും. അഖിൽ മാത്യൂവിന്‍റെ പരാതിയിലാണ് കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത്. മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടി സ്വീകരിക്കും.

അതേസമയം, പരാതി നൽകിയിട്ടും മന്ത്രിയുടെ ഓഫീസിൽ നിന്ന് കൃത്യമായ പ്രതികരണം ഉണ്ടായില്ലെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. ഓഗസ്റ്റ് 17 ന് പരാതിക്കാരന്‍റെ അഭിഭാഷകൻ മന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയിരുന്നു. എന്നാൽ സെപ്റ്റംബർ 23 നാണ് മന്ത്രിയുടെ ഓഫീസ് പരാതി പൊലീസിന് കൈമാറിയത്.

നേതൃത്വത്തിന് അതൃപ്തി; ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

കേന്ദ്ര സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മണ്ഡല പുനർനിർണയത്തിനെതിരേ പിണറായി വിജയൻ

കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

കൊയിലാണ്ടിയില്‍ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺഗ്രസ് തീരുമാനം നേതൃയോഗത്തിൽ