ആർ. ശ്രീലേഖ

 
Kerala

പൊലീസിനെതിരേ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ആർ. ശ്രീലേഖയ്ക്ക് കുരുക്ക്; ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകും

സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ശ്രീലേഖ ഉള്‍പ്പെടെ 20 പേര്‍ക്ക് നോട്ടീസ് നല്‍കുക

Namitha Mohanan

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും പൊലീസ് സേനയെ അധിക്ഷേപിക്കുന്ന തരത്തില്‍ മുദ്യാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ മുൻ ‍ഡിജിപി ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാൻ നീക്കം. തിങ്കളാഴ്ച ഹാജരാവാനാവണമെന്നാവശ്യപ്പെട്ട് ശ്രീലേഖയ്ക്ക് നോട്ടീസ് നൽകും.

സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ശ്രീലേഖ ഉള്‍പ്പെടെ 20 പേര്‍ക്ക് നോട്ടീസ് നല്‍കുക. ശ്രീലേഖയെ ഒഴിവാക്കിയാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നത്. രണ്ട് കൗൺസിലര്‍മാരടക്കം നാല് പേരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കും എതിരെയായിരുന്നു കേസ്. ശ്രീലേഖയെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമായതോടെയാണ് ശ്രീലേഖയെ പ്രതിചേർത്തത്.

ഇ-20 പെട്രോളിനെതിരേ പാർലമെന്‍റ് മാർച്ച്

കേരളത്തിൽ മഴ ശക്തമാകും

വ്യാജ വായ്പാ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി കേരള പൊലീസ്

'ഹിന്ദു ഭീകരത' വിദ്വേഷ പരാമർശമല്ല

'കർഫ്യൂ' മോഹൻദാസിനെതിരേ പൊലീസ് മേധാവിക്ക് പരാതി