പൊലീസ് ട്രെയിനിയെ എസ്എപി ക‍്യാംപിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
file image
തിരുവനന്തപുരം: പൊലീസ് ട്രെയിനിയെ എസ്എപി ക‍്യാംപിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേരൂർക്കടയിലാണ് സംഭവം. വിതുര മീനാങ്കൽ സ്വദേശിയായ ആനന്ദാണ് മരിച്ചത്.
വ‍്യാഴാഴ്ച രാവിലെയോടെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മറ്റുള്ളവർ ഗ്രൗണ്ടിൽ പോയ സമയത്ത് ആനന്ദ് ആത്മഹത‍്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം.
പോസ്റ്റ്മോർട്ടിത്തിനു ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടു നൽകും. കഴിഞ്ഞ ദിവസം കൈ ഞരമ്പ് മുറിച്ച് ആനന്ദ് ആത്മഹത‍്യയ്ക്ക് ശ്രമിച്ചിരുന്നു.