വാഹന പരിശോധനക്കിടെ പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചു

 
Kerala

വാഹന പരിശോധനക്കിടെ പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചു; പ്രതി പിടിയിൽ

നോർത്ത് പൊലീസാണ് പ്രതിയെ പിടികൂടിയത്

Jisha P.O.

കൊച്ചി: കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി കസ്റ്റഡിയിൽ. നോർത്ത് പൊലീസാണ് പ്രതിയെ പിടികൂടിയത്. എറണാകുളം നോർത്ത് എഎസ്ഐ പി.എൻ. സന്തോഷിനെയാണ് വാഹനപരിശോധനക്കിടെ കാർ ഇടിച്ചുതെറിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്.

പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചാണ് കാർ കടന്നുപോയത്. പരുക്കേറ്റ എഎസ്ഐ ബോണറ്റിന്‍റെ മുകളിലേക്ക് വീഴുകയും കുറച്ച് ദൂരം അദ്ദേഹത്തെയും കൊണ്ട് മുന്നോട്ട് പോകുകയും ചെയ്തു.

കാർ പതുക്കെ നിർത്തിയ ശേഷം പെട്ടെന്ന് വാഹനം മുന്നോട്ട് എടുക്കുകയും പൊലീസുകാരനെ തട്ടിത്തെറിപ്പിക്കുകയുമായിരുന്നു. സിസിടിവി ദൃശ്യത്തിലൂടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പറ്റിക്കുന്നവരെ തിരിച്ചറിയാൻ സ്ത്രീകൾക്കാവുമെന്ന് പ്രിയങ്ക ഗാന്ധി; പ്രതിപക്ഷം ഉന്നയിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന് അമിത് ഷാ

'ഓക്സിജൻ നൽകാൻ പോലും ആളില്ല', ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന്‍റെ മരണം ചികിത്സ കിട്ടാതെയെന്ന് പരാതി; പ്രതിഷേധം

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, 11കാരി മരിച്ചു

വീട്ടമ്മമാർക്ക് മാസം 2,500, വർഷം ആറ് സിലിണ്ടർ സൗജന്യം, ബിരുദധാരികൾക്ക് 10,000; വാഗ്ദാനങ്ങളുമായി വിജയ്