അപകടത്തിൽ പരുക്കേറ്റ പൊലീസുകാരന്‍റെ രണ്ടാമത്തെ കാലും മുറിച്ചു മാറ്റി

 
Kerala

അപകടത്തിൽ പരുക്കേറ്റ പൊലീസുകാരന്‍റെ രണ്ടാമത്തെ കാലും മുറിച്ചു മാറ്റി

വലതു കാലിന് 70 ശതമാനം പരുക്കാണുണ്ടായിരുന്നത്.

നീതു ചന്ദ്രൻ

കാഞ്ഞങ്ങാട്: ഹൈവേ പട്രോളിങ്ങിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ സിവിൽ പൊലീസ് ഓഫിസർ കെ.എം. സൂരജിന്‍റെ രണ്ടാമത്തെ കാലും മുറിച്ചു മാറ്റി. പിലിക്കോട് സ്വദേശിയായ സൂരജിന്‍റെ ഒരു കാൽ നേരത്തേ മുറിച്ചു മാറ്റിയിരുന്നു. വലതു കാലിന് 70 ശതമാനം പരുക്കാണുണ്ടായിരുന്നത്. പല തവണ ശസ്ത്രക്രിയ ചെയ്തിട്ടും ഫലമില്ലാതെ വന്നതോടെയാണ് വലംകാലും മുറിച്ചു മാറ്റിയത്. മംഗളൂരു തേജസ്വിനി ആശുപത്രിയിൽ ചികിത്സയിലാണ് സൂരജ്.

സിവിൽ പൊലീസ് ഓഫിസർ അലോഷ്യസ് മാത്യുവിന്‍റെയും കാൽ മുറിച്ചു മാറ്റിയിരുന്നു. ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലെ ജീവനക്കാരാണ് ഇരുവരും. ജൂൺ 18നാണ് പടന്നക്കാട് വാഹനപരിശോധനയ്ക്കിടെ ഇരുവരെയും നിയന്ത്രണം വിട്ട കാർ ഇടിച്ചത്.

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു|Video

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി കേസ് പ്രതികളുടെ ഓണാഘോഷവും റീൽസ് ചിത്രീകരണവും; 7 പൊലീസുകാർക്കെതിരേ നടപടി

ഡൽഹിയിൽ എച്ച്1എൻ1 വ്യാപകമാകുന്നു; റിപ്പോർട്ട് ചെയ്തത് 2300ലധികം കേസുകൾ

നനഞ്ഞ് കുതിർന്ന് ഉത്രാടപ്പാച്ചിൽ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഓണാഘോഷത്തിന് ആംബുലൻസ്; സ്കൂളിനെതിരേ പരാതി