പട്രോളിങ്ങിനിടെ കാറിടിച്ചു; പൊലീസുകാരുടെ കാലുകള്‍ മുറിച്ചുമാറ്റി

 
Kerala

പട്രോളിങ്ങിനിടെ കാറിടിച്ചു; പൊലീസുകാരുടെ കാലുകള്‍ മുറിച്ചുമാറ്റി

കാഞ്ഞങ്ങാട് സ്റ്റേഷനിലെ സിപിഒമാരായ അലോഷ്യസ് (39), സൂരജ് (32) എന്നിവരുടെ കാലുകളാണ് മുറിച്ചുമാറ്റിയത്

Sarath Nath MS

കാസര്‍കോട്: ഹൈവേയില്‍ പട്രോളിങ് നടത്തുന്നതിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് പരുക്കേറ്റ രണ്ടു സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ കാലുകള്‍ മുറിച്ചുമാറ്റി. കാഞ്ഞങ്ങാട് സ്റ്റേഷനിലെ സിപിഒമാരായ അലോഷ്യസ് (39), സൂരജ് (32) എന്നിവരുടെ കാലുകളാണ് മുറിച്ചുമാറ്റിയത്.

മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് ശസ്ത്രക്രിയ നടന്നത്. ഒരാളുടെ കാല്‍ മുട്ടിനു താഴെവെച്ചും മറ്റൊരാളുടെ കാലിന്റെ പാദവുമാണ് മുറിച്ചുനീക്കിയത്. വ്യാഴാഴ്ച ദേശീയപാതയില്‍ വാഹനപരിശോധന നടത്തവേയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാടുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കാര്‍ പൊലീസുകാരെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ജീപ്പില്‍ ഇടിച്ചശേഷമാണ് കാര്‍ നിന്നത്. കാറിനും ജീപ്പിനും ഇടയില്‍പ്പെട്ടതോടെയാണ് പൊലീസുകാര്‍ക്ക് ഗുരുതരമായി പരുക്കേറ്റത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൊലീസുകാരെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.

"സതീശൻ അഹങ്കാരി, കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ല"; കാലു പിടിക്കാനില്ലെന്ന് സുകുമാരൻ നായർ

നീറ്റ് പരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിക്ക് ജാമ്യം

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ അഞ്ച് ദിവസം മുടങ്ങും

പ്രസിദ്ധ് കൃഷ്ണയുടെ പേസ് മാജിക്ക്; അഫ്ഗാനിസ്ഥാന് ബാറ്റിങ് തകർച്ച

ഡിഎച്ച്എസ് വിവാദം: രണ്ടാം ദിവസവും സ്ഥാനമേല്‍ക്കാനാകാതെ ഡോ. റീന