ഫിജിൻ | വി.ഡി. സതീശൻ

 
Kerala

'പൂക്കി സിഎം' ആക്കിയ ഫിജിനെ നേരിൽ കാണാൻ വി.ഡി. സതീശൻ; ഓഫിസിലേക്ക് ക്ഷണം

യുഡിഎഫിന്‍റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ച വാർത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ കാണിച്ച പൂക്കി എക്സ്പ്രഷനാണ് സോഷ്യൽ മീഡിയയിൽ വൈറലായത്

Namitha Mohanan

തിരുവനന്തപുരം: യുഡിഎഫിന്‍റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ച വാർത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ കാണിച്ച പൂക്കി എക്സ്പ്രഷനാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ തരംഗം. വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ഈ രസകരമായ എക്സ്പ്രഷൻ. പിന്നാലെ തന്നെ പൂക്കി സിഎം എന്ന ക്യാപ്ഷനോടെ ഈ വീഡിയോ സമൂഹ്യമാധ്യമങ്ങളിൽ വൈറലായി.

മലപ്പുറം നിലമ്പൂര്‍ എടക്കര സ്വദേശി ഫിജിന്‍ എന്ന യുട്യൂബറുടേതായിരുന്നു ചോദ്യം. ഈ ഒരൊറ്റ ചോദ്യം ചോദിക്കാനാണ് ഫിജിന്‍ തലസ്ഥാനംവരെ വന്നത്. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം. ''വാക്ക് മാറ്റി പറയുമോ എന്നറിയാനാണ് ചോദിച്ചത്. പക്ഷേ, മുഖ്യമന്ത്രി ഞെട്ടിച്ചുകളഞ്ഞു'' എന്നാണ് ഫിജിൻ പറയുന്നത്.

ചോദ്യത്തിന് മുഖ്യമന്ത്രി ചുണ്ടുകടിച്ച് തലയാട്ടി "വാക്കു പാലിക്കാനാല്ലെ ഞങ്ങൾ വന്നിരിക്കുന്നത്." എന്ന് മറുപടിയും പറഞ്ഞു. ഇതാണ് വൈറലായത്. പിന്നാലെ ഫിജിനെ നേരിൽ കാണാൻ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.

"ഒരു ചെറിയ പയ്യനാണ് എന്നോട് ചോദ്യം ചോദിച്ചത്. അതിന് വാത്സല്യത്തോടെ ഉത്തരം പറയുകയായിരുന്നു. എന്‍റെ മകളാണ് ഈ വീഡിയോ വൈറലായതായി കാണിച്ചു തന്നത്. പിന്നാലെ അയാളെ കാണാൻ തീരുമാനിക്കുകയായിരുന്നു. എന്‍റെ മകളെ പോലെ ഒരു വാത്സല്യം എനിക്ക് അവനോട് തോന്നി", മുഖ്യമന്ത്രി പറഞ്ഞു.

"അവരെല്ലാം എന്‍റെ കുഞ്ഞനുജത്തിമാർ, സന്ന്യാസ സദൃശ ജീവിതം നയിക്കുന്ന എന്നെ സ്ത്രീലമ്പടനാക്കി"; ചെറിയാൻ ഫിലിപ്പ്

പുതിയ എംഎൽഎമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

നോര്‍ക്ക എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാനായി പ്രവാസി മലയാളിയെ നിയമിക്കണം: മലയാളി ഫോറം

നരേന്ദ്ര മോദി രാജ്യത്തിന്‍റെ യശസ് ഉയര്‍ത്തുന്നു: ശരദ് പവാര്‍

വെള്ളാപ്പള്ളി നടേശനെതിരേ യു. പ്രതിഭ; നിയമ നിയമ നടപടിക്ക് പാർട്ടിയുടെ അനുമതി തേടി