റോഡുകളുടെ ശോചനീയാവസ്ഥ; സർക്കാരിനെതിരെ ഹൈക്കോടതി representative image
Kerala

റോഡുകളുടെ ശോചനീയാവസ്ഥ; സർക്കാരിനെതിരെ ഹൈക്കോടതി

അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ളു​ടെ കാ​ര്യ​ത്തി​ലും രൂ​ക്ഷ​വി​മ​ർ​ശ​നം

Ardra Gopakumar

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിലും കൊച്ചിയിലെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതിലും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഏതൊരു ജീവനും മൂല്യമുള്ളതാണ്. അത് റോഡിൽ പൊലിയേണ്ടതല്ല. റോഡുകളുടെ മോശം അവസ്ഥ തുടരുന്നത് ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടു​ത്തി. നിരവധി എൻ​ജി​നീയർമാർ ഉണ്ടായിട്ടും റോഡുകൾ എങ്ങനെ ശോചനീയാവസ്ഥയിലെത്തി​?- ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

കുന്നംകുളം റോഡിന്‍റെ അവസ്ഥയെന്താ​ണ്? റോഡ് തകർന്ന് കിടക്കുകയാണെന്ന് എവിടെയെങ്കിലും ബോർഡ് വച്ചിട്ടുണ്ടോ​? എന്നിട്ടാണ് ഹെൽമെറ്റില്ലാത്തതിന്‍റെ പേരിലും ഓവർ സ്പീഡിനും ഫൈൻ പിടിക്കുന്നത്- ഹൈക്കോടതി വിമര്‍ശിച്ചു. കേരളത്തിൽ നല്ല റോഡില്ല എന്നല്ല പറയു​ന്ന​ത്. തകർന്ന റോഡുകൾ പുതുക്കിപ്പണിയാൻ നടപടിയെടുക്കാത്തതിലാണ് ചോദ്യമുയരുന്നത്.

​ആരാണ് തങ്ങളുടെ ജീവന് സുരക്ഷിതത്വം നൽകുക​ എന്നതാണ് സാധാരണക്കാരന്‍റെ ചോദ്യം. റോഡപകടങ്ങളിൽ പെടുന്നവർക്ക് എന്തുകൊണ്ട് നഷ്ടപരിഹാരം നൽകുന്നില്ല? റോഡിലൂടെ ഓടുന്ന വാഹനങ്ങൾ നികുതി തരുന്നില്ലേ​? ഇന്ത്യയിലേക്കാൾ മഴ പെയ്യുന്ന സ്ഥലങ്ങൾ ലോകത്തുണ്ട്. അവിടെയൊന്നും റോഡുകളില്ലേ​. ​കുഴിയടയ്ക്കൽ എന്നാൽ മണ്ണിടുകയല്ല വേണ്ടത്. തനിക്കുണ്ടായ അനുഭവം വച്ച് മാത്രമല്ല ഇത് പറയുന്നത്. മറ്റ് ജഡ്ജിമാർക്കും റോഡിന്‍റെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. റോഡുകളുടെ കാര്യത്തിൽ ജില്ലാ കലക്റ്റര്‍മാര്‍ ഇടപെടാത്തതെന്താ​ണ്?- കോടതി ചോദിച്ചു. കഴിഞ്ഞ ദിവസം ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ വാഹനം റോഡിലെ കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടിരുന്നു.

കൊച്ചിയിലെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാത്തതിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. കൊച്ചി കോര്‍പ്പറേഷൻ സെക്രട്ടറിമാർക്കെതിരേ കോടതിയലക്ഷ്യ നടപടി എടുക്കേണ്ടി വരും.​ രാഷ്‌​ട്രീയ പാർട്ടികളുടെ അനധികൃത ബോർഡുകൾ നീക്കം ചെയ്യു​ന്നി​ല്ല. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പേരിലുള്ള ബോർഡുകൾ എടുത്തു മാറ്റിയിട്ടില്ല. ആരെയാണ് പേടിക്കുന്ന​ത്, കേന്ദ്രം ഭരിക്കുന്ന പാർട്ടിയായതു ​കൊണ്ട് പേടിച്ചിരിക്കുകയാണോ​? പിഴ​ ഈടാക്കി നടപടി സ്വീകരിക്കണം- കോടതി നിര്‍ദേശം നല്‍കി.

അണ്ടർ 19 ഏഷ‍്യകപ്പ് ജേതാക്കളായ പാക് ടീമിന് ട്രോഫി നൽകാനെത്തിയ മൊഹ്സിൻ നഖ്‌വിയെ അവഗണിച്ച് ഇന്ത‍്യൻ ടീം

"ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രം ഇടപെടണം": മോഹൻ ഭാഗവത്

ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തുള്ള പ്രതിഷേധം; മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ മുഖ‍്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

ചിത്രപ്രിയയെ കൊല്ലാൻ മുൻപും ശ്രമം നടത്തി, കൊലപാതകത്തിനു ശേഷം വേഷം മാറി രക്ഷപ്പെട്ടു; പൊലീസിനോട് പ്രതി