പ്രിയങ്കയ്ക്കും രാഹുലിനുമെതിരേ പോസ്റ്ററുകൾ; പരസ്പരം പഴിച്ച് നേതാക്കൾ!

 
Kerala

കേരളത്തിൽ പ്രിയങ്കയ്ക്കും രാഹുലിനുമെതിരേ പോസ്റ്ററുകൾ; പരസ്പരം പഴിച്ച് നേതാക്കൾ!

ഇത് ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കാനുള്ള വിഡി ഗ്രൂപ്പിന്‍റെ ശ്രമമാണെന്നാണ് കെസി ക്യാംപുകൾ പറയുന്നത്

Namitha Mohanan

കോഴിക്കോട്: മുഖ്യമന്ത്രി തർക്കം കടുക്കുന്നതിനിടെ പോസ്റ്റർ പ്രതിഷേധം അതിരുകടക്കുന്നതായി നിരീക്ഷണം. സതീശനും ചെന്നിത്തലയ്ക്കും കെസിക്കുമൊക്കം പിന്തുണ പ്രഖ്യാപിച്ച പോസ്റ്ററുകൾ മാറി ഇപ്പോൾ ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരേയാണ് പോസ്റ്റർ ഉയർന്നിരിക്കുന്നത്. ‌

ഇത് ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കാനുള്ള വിഡി ഗ്രൂപ്പിന്‍റെ ശ്രമമാണെന്നാണ് കെസി ക്യാംപുകൾ പറയുന്നത്. ഗാന്ധി കുടുംബത്തെ സതീശനെതിരാക്കാനുള്ള ശ്രമമാണെന്നാണ് വിഡി ഗ്രൂപ്പുകൾ പറയുന്നത്.

പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിലാണ് പ്രതിഷേധ പോസ്റ്ററുകൾ ഉയർന്നത്. ഇത് ഗൗരവമായി തന്നെയാണ് ഹൈക്കമാൻഡ് നോക്കിക്കാണുന്നത്. കെസിയെ പിന്തുണച്ചതിനെതിരായാണ് പോസ്റ്ററുകൾ. കൽപ്പറ്റ, കോഴിക്കോട്, മുക്കം എന്നിങ്ങനെ വിവിധയിടങ്ങളിലാണ് പോസ്റ്ററുകൾ നിറഞ്ഞത്.

മുഖ്യമന്ത്രി സ്ഥാനത്ത് കെ.സി. വേണുഗോപാലിനെ പിന്തുണച്ചാൽ കേളത്തിലെ ജനങ്ങൾ മാപ്പു തരില്ല, വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകളിൽ മുന്നറിയിപ്പ് നൽകുന്നത്.

മഴ കനക്കും; ഞായറാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

നിർത്തിയിട്ട കാറിലെ എയർബാഗ് പൊട്ടിത്തെറിച്ചു; യുവാവ് മരിച്ചു

ത്രിദ്വിന സന്ദർശനം: സെയ്ഷെൽസിലേക്ക് യാത്ര തിരിച്ച് മോദി

ഉറുഗ്വെയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിന് പിന്നാലെ സ്പെയിൻ താരങ്ങൾക്ക് പരുക്ക്; ആശങ്ക

മാസപ്പടി കേസ്; തെളിവ് ലഭിച്ചാല്‍ പിണറായിക്ക് സമന്‍സ് അയക്കാന്‍ ഇഡി